*ESZ, ESA, EFL ഭീകരതക്കെതിരെ കിഫയുടെ കർഷക പ്രതിരോധ മാർച്ച്*
*ജൂൺ 18, ശനിയാഴ്ച വൈകിട്ട് 4 മണിക്ക്, കൂരാച്ചുണ്ടു അങ്ങാടിയിൽ*
മലബാർ വന്യജീവി സങ്കേധത്തിന്റെ ബഫർ സോണിൽ പെട്ട കോഴിക്കോട് ജില്ലയിലെ ചെമ്പനോട, ചക്കിട്ടപ്പാറ, ചങ്ങാരൊത്, പേരാമ്പ്ര, കൂരാച്ചുണ്ട്, കാന്തലാട്, പുതുപ്പാടി, കെടവൂർ, കട്ടിപ്പാറ എന്നീ വില്ലേജുകളിൽ താമസിക്കാനുള്ള വീടടക്കം ഒരു തരത്തിലുള്ള കെട്ടിടങ്ങൾ പണിയാനും, സ്വന്തം ആവശ്യത്തിനായി അല്ലാതെ കൃഷി ചെയ്യാൻ പോലും അനുവദിക്കാതെ വന നിയമം അടിച്ചേൽപ്പിച്ചു കൊണ്ട് അപ്രഖ്യാപിത കുടിയിറക്ക് നടത്താനുള്ള ഭരണഗൂഡ ഭീകരതക്കെതിരെ കിഫയുടെ നേതൃത്വത്തിൽ കോഴിക്കോട് ജില്ലയിലെ കർഷകർ പ്രതിരോധം തീർക്കുന്നു.
*വരുക, പങ്കെടുക്കുക, വിജയിപ്പിക്കുക*
ഇത് എന്നെ ബാധിക്കുന്ന കാര്യമല്ല, ഒരു കിലോമീറ്റർ പരിധിയിൽ ഉള്ളവരെ മാത്രം ബാധിക്കുന്ന കാര്യമാണ് അതുകൊണ്ട് ഞാൻ പ്രതികരിക്കേണ്ടതില്ല എന്ന് കരുതുന്നവർ ഒന്നോർക്കുക, ഈ ഒരു കിലോമീറ്റർ 10 കിലോമീറ്റർ ആക്കാൻ അധികാരത്തിന്റെ ചെങ്കൊലുമായി സുഖ ശീതളിമയിൽ ജീവിക്കുന്നവർക്ക് ഒരൊപ്പ് മാത്രം ഇട്ടാൽ മതിയെന്ന യാഥാർഥ്യം മനസിലാക്കുക.
ബഫർസോൺ എന്ന വാൾ ഒരു ജനതയുടെ മൊത്തം ജീവിതത്തെയും പൂർവ്വികരായി സമ്പാദിച്ചു കൈമാറിയ സ്വത്തുവകകളെയും മൊത്തം ബാധിക്കുമെന്ന് മറക്കാതിരിക്കുക.
ഇവിടെ രാഷ്ട്രീയമോ മതമോ നോക്കാതെ ഒറ്റകെട്ടായി നിന്നില്ല എങ്കിൽ നമ്മൾ നമ്മുടെ തന്നെ കുഴി തൊണ്ടുകയാണ് എന്ന യാഥാർഥ്യം ഉൾകൊള്ളുക.
നിലവിലുള്ള വനമേഖലയിൽ നിന്നും ഒരു മരക്കൊമ്പ് പോലും മുറിക്കാതിരിക്കാൻ നമുക്ക് സംരക്ഷകരാകാം , എന്നാൽ നാം ജീവിക്കുന്ന മണ്ണിലേക്ക് അവകാശം പറഞ്ഞു വനം വകുപ്പ് ഇങ്ങോട്ടും വരാൻ പാടില്ല.
കോടതിയോടുള്ള എല്ലാ ബഹുമാനവും നിലനിർത്തി പറയട്ടെ ബഫർസോൺ നിലവിലുള്ള വനാതിർത്തിയിൽ തന്നെ നില നിർത്താൻ നിയമം പാസാക്കുകയോ, നിലവിൽ സംസ്ഥാന സർക്കാരിൽ നിക്ഷിപ്തമായിരിക്കുന്ന അധികാരം ഉപയോഗിച്ചു കൊണ്ട് വന്യജീവി സാങ്കേധങ്ങളുടെ അതിർത്തികൾ ഉള്ളിലേക്ക് മാറ്റി നിശ്ചയിക്കുകയോ അല്ലെങ്കിൽ വന്യ ജീവി സാങ്കേധങ്ങൾ തന്നെ റദ്ദ് ചെയ്യുകയോ വേണം.
ഇത് നിലനില്പിന്റെ സമരമാണ് ,
വിജയം മാത്രമാണ് ലക്ഷ്യം ...
വനാതിർത്തികളിൽ ബഫർ സോൺ അവസാനിക്കുന്നതുവരെ സമരം തുടരും....നമ്മൾ ഓരോരുത്തരുടെയും പങ്കാളിത്തം ഈ സമരത്തിൽ ഉറപ്പാക്കുക
*കിഫ കോഴിക്കോട് ജില്ലാ കമ്മിറ്റി*
