ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സിമിലി ബിജു സ്വാഗതം പറഞ്ഞു, പ്രസിഡൻറ് പോളി കാരക്കാട ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഒക്കെ അമ്മദ് അധ്യക്ഷത വഹിച്ചു.
ജൽജീവൻ മിഷൻ പദ്ധതിയുടെ സഹായ സംഘടനയായ കേരള ഗ്രാമ നിർമ്മാണ സമിതിയുടെ സെക്രട്ടറി ശ്രീ. സുരേഷ് ബാബു പദ്ധതി വിശദീകരണം നടത്തി. പ്രൊജക്റ്റ് മാനേജർ ശ്രീ. ജോയി പദ്ധതിയെക്കുറിച്ച് സംസാരിച്ചു. സംശയനിവാരണത്തിന് ശേഷം കമ്മ്യൂണിറ്റി ഫെസിലിറ്റേറ്റർ അമലു ഷാജി നന്ദി പറഞ്ഞു.
ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അബ്രഹാം, മെമ്പർമാരായ ആൻറണി, വിജയൻ ,അരുൺ ജോസ് , വിൽസൺ, വിൻസി തോമസ്, ആൻസമ്മ,ജെസ്സി, സിനി ഷിജോ, വിവിധ വാർഡുകളിലായി 150 ൽ പരം ആളുകളും പങ്കെടുത്തു.
