🎋🌱🎋🌱🎋🌱🎋🌱
🎋🌱🎋🌱🎋🌱🎋🌱
*🌴ഏലം🌴*
➿➿➿➿➿➿➿
```ഏലം അഥവാ സുഗന്ധവ്യഞ്ജനങ്ങളുടെ റാണിയുടെ പ്രധാന ഉല്‍പ്പാദകര്‍ ഭാരതവും ഗ്വാട്ടിമലയുമാണ്. പ്രകൃതി മനുഷ്യന് നല്‍കിയ വരദാനമാണ് ഏലം. സുഗന്ധvവ്യഞ്ജനങ്ങളുടെ രാജ്ഞിയായ ഏലം ബി.സി. നാലാം നൂറ്റാണ്ടു മുതല്‍ ഔഷധമായും കറിക്കൂട്ടുകളിലും ഉപയോഗിച്ചു വരുന്നു. ഭാരതത്തില്‍ കേരളം, കര്‍ണ്ണാടകം, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളില്‍ ഏലം കൃഷി ചെയ്തു വരുന്നു.
സമുദ്രനിരപ്പില്‍ നിന്നും 600-1200 മീറ്റര്‍ വരെ ഉയരമുള്ളതും, പ്രതിവര്‍ഷം 1500 മുതല്‍ 2500 മില്ലിമീറ്റര്‍ മഴ ലഭിക്കുന്നതിനും 15-35 ഡിഗ്രി സെല്‍ഷ്യസ് താപനിലയുളളതുമായ പ്രദേശങ്ങളാണ് ഏലം കൃഷിക്ക് അനുയോജിച്ചത്. നമുക്ക് സുപരിചിതമായ ഇഞ്ചിയുടെ അതേ കുടുംബത്തില്‍പ്പെട്ട ഒരു സസ്യമാണ് ഏലം. ഇംഗ്ലീഷില്‍ ഇതിനെ കാര്‍ഡമം (Cardamom) എന്നു വിളിക്കുന്നു. സിഞ്ച്ബറേസി സസ്യ കുടുംബത്തില്‍പ്പെട്ട ഇതിന്റെ ശാസ്ത്രീയനാമം Elettaria cardamomum Maton എന്നാണ്. ഭാരതത്തിന്റെ പല ഭാഗങ്ങളിലും ഏലം കൃഷി ചെയ്യുന്നുണ്ട്.
𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻
എന്നാല്‍ ഇന്ത്യയില്‍ ഏലം കൃഷി ചെയ്യുന്ന പ്രധാന സംസ്ഥാനങ്ങളാണ് കേരളവും, ആസ്സാമും. ഏലം പ്രധാനമായും ഒരു സുഗന്ധ വസ്തുവായാണ് ഉപയോഗിക്കുന്നത്. തണലും, ഈര്‍പ്പമുള്ളതും തണുത്ത കാലാവസ്ഥയിലുള്ള പ്രദേശങ്ങളിലുമാണ് ഇത് കൂടുതലായി വളരുന്നത്. ഏല ചെടിയുടെ വിത്തിന് ഔഷധഗുണവും സുഗന്ധവും ഉണ്ട്.
ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഏലം കൃഷി ചെയ്യുന്ന രാജ്യമാണ് ഗ്വാട്ടിമാല, രണ്ടാം സ്ഥാനമാണ് നമ്മുടെ ഇന്ത്യക്ക്, ഇന്ത്യയിലാണെങ്കില്‍ ഏറ്റവും കൂടുതല്‍ ഏലം ഉത്പാദിപ്പിക്കുന്നത് നമ്മുടെ കേരളത്തിലും. ഇന്ത്യയുടെ ഉല്പാദനത്തിന്റെ 58.82% ഏലമാണ് കേരളത്തിന്റെ ഉത്പാദനം.```
*ഇനങ്ങൾ*
```ഭൂപ്രദേശങ്ങളുമായുള്ള യോജിപ്പ്, പങ്കുലകള്‍, കാണപ്പെടുന്ന രീതി, കായ്കളുടെ ആകൃതി, വലുപ്പം എന്നിവയുടെ അടിസ്ഥാനത്തില്‍ ഏലത്തിനെ തരം തിരിക്കാറുണ്ട്.```
𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻
*മലബാര്‍ :* ```തണ്ടുകളുടെ ചുവട്ടില്‍ നിന്ന് ഉത്ഭവിച്ച് നിലം പറ്റി വളരുന്ന പൂങ്കുലകളാണ് ഇതിന്റെ സവിശേഷത. കര്‍ണ്ണാടകയിലാണ് ഇത്തരം ഏലത്തിന്റെ കൃഷി വ്യാപകമായിട്ടുള്ളത്.
മേല്‍പ്പോട്ട് ഉയര്‍ന്ന് വളരുന്ന പൂങ്കുലകള്‍ ഉള്ള മൈസൂര്‍ ഏലം കേരളത്തിലും കര്‍ണ്ണാടകത്തിലും പ്രചാരമേറിയതാണ്.```
*വഴുക്ക :* ```മലബാര്‍ മൈസൂര്‍ ഏലത്തിന്റെ പ്രകൃതിദത്തമായ സങ്കരണത്തിലൂടെ ഉത്ഭവിച്ചെന്ന് കരുതുന്ന വഴുക്ക കേരളത്തില്‍ വന്‍തോതില്‍ കൃഷിചെയ്തു വരുന്നു. വില്ലുപോലെ വളഞ്ഞ് വളരുന്ന പൂങ്കുലകളാണ് ഇതിന്റെ പ്രത്യേകത.
ഏലത്തിന്റെ വിളവ് വര്‍ദ്ധിപ്പിക്കുന്നതിനും ആഗോളതലത്തില്‍ മത്സരിക്കുന്നതിനും കൃഷിയില്‍ ശാസ്ത്രീയ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കേണ്ടത് അനിവാര്യമാണ്. കുടക് ജില്ലയിലെ അപ്പന്‍ഗളയില്‍ സ്ഥിതിചെയ്യുന്ന ഭാരതീയ സുഗന്ധവിള ഗവേഷണ സ്ഥാപനത്തിന്റെ പ്രാദേശിക കേന്ദ്രം ഏലം ഗവേഷണത്തിന് പെരുമയാര്‍ജ്ജിച്ചതാണ്.
ഇതിനുപുറമേ ഇടുക്കി ജില്ലയിലെ പാമ്പാടുപാറയില്‍ (കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴില്‍) സ്ഥിതിചെയ്യുന്ന ഏലം ഗവേഷണ കേന്ദ്രവും മയിലാടുംപാറയിലെ ഭാരതീയ ഏലം ഗവേഷണ കേന്ദ്രവും, കര്‍ണ്ണാടകയിലെ മുടിഗിരിയിലെ റീജിയണല്‍ ഹോര്‍ട്ടിക്കള്‍ച്ചര്‍ ഗവേഷണ കേന്ദ്രവും ഏലച്ചെടികളുടെ ഗവേഷണത്തില്‍ നൈപുണ്യം നേടിയവയാണ്.
𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻
ഇത്തരം ഗവേഷണ കേന്ദ്രങ്ങളില്‍ നിന്ന് അത്യുത്പാദന ശേഷിയുള്ള പലതരം ഇനങ്ങള്‍ വികസിപ്പിച്ചിട്ടുണ്ട് (പട്ടിക 1). ഈ ഇനങ്ങള്‍ക്കു പുറമേ കര്‍ഷകരുടേതായ ചില പുതിയ ഇനങ്ങളും പ്രചാരത്തിലുണ്ട്. കര്‍ഷകര്‍ വികസിപ്പിച്ചിട്ടുള്ള ഇനങ്ങളില്‍ പ്രധാനം ഞള്ളാനി ഗ്രീന്‍ ഗോള്‍ഡ് ആണ്. ഇതുകൂടാതെ വണ്ടര്‍ ഏലം, പനിക്കുളങ്ങര 1, പനിക്കുളങ്ങര 2, വാലി ഗ്രീന്‍ ഗോള്‍ഡ്, കല്ലറയ്ക്കല്‍ വൈറ്റ്, പി.എന്‍.എസ്.വൈഗ, ഏലരാജന്‍, ഏലറാണി, അര്‍ജുന്‍, പപ്പാലു, വൈറ്റ് ഫ്‌ളവര്‍, തിരുതാളി തുടങ്ങിയ ഇനങ്ങളും മേന്മയുള്ളതാണ്.```
*തൈകള്‍ തയ്യാറാക്കാം*
```കായിക പ്രവര്‍ദ്ധനം വഴിയും വിത്ത് മുളപ്പിച്ചും ഏലം കൃഷിയിറക്കാന്‍ വേണ്ട തൈകള്‍ തയ്യാറാക്കാം. അത്യുല്‍പാദനശേഷിയുള്ള ഇനങ്ങളുടെ തൈകള്‍ ഉല്പാദിപ്പിക്കുന്നതിന് ക്ലോണല്‍ നഴ്‌സറി തയ്യാറാക്കണം. നല്ല ആരോഗ്യമുള്ളതും രോഗകീടങ്ങളില്ലാത്തതുമായ മാതൃസസ്യങ്ങളില്‍ നിന്നും തട്ടകള്‍ വേരോടെ വേര്‍പ്പെടുത്തിയെടുക്കണം.
ഇത്തരംതട്ടകളില്‍ പൂര്‍ണ്ണവളര്‍ച്ചയെത്തിയ 1-2 ചിനപ്പുകളും വളര്‍ന്നു വരുന്ന 1-2 ചിനപ്പുകളും ഉണ്ടായിരിക്കേണ്ടതാണ്. വിത്ത് മുളപ്പിച്ച് തൈകള്‍ ഉല്‍പ്പാദിപ്പിക്കുന്നതിന് ഒന്നാം തവണയും രണ്ടാം തവണയും അനിവാര്യമാണ്.```
*നടീൽ രീതി*
```സാധാരണയായി കേരളത്തിന്റെ മലയോര മേഖലകളിലാണ് ഏലം കൃഷി ചെയ്യുന്നത്. കേരളത്തിലെ മലയോര മേഖലയിലെ കര്‍ഷകരുടെ ഒരു പ്രധാന വരുമാന മാര്‍ഗ്ഗവുമാണ് ഏലം കൃഷി. ഏകദേശം മേയ്- ജൂണ്‍ മാസത്തോടു കൂടിയാണ് ഏലത്തിനുള്ള പണികള്‍ ആരംഭിക്കുന്നത്. സാധാരണയായി ആദ്യം ആരോഗ്യമുള്ള ചെടികള്‍ക്ക് കള കവാത്ത് നടത്തുക എന്നതാണ്. ചെടിക്ക് ചുറ്റുമുള്ള തടം വൃത്തിയാക്കി കളകളെല്ലാം നീക്കം ചെയ്തുമാറ്റിയെടുക്കുക എന്നതാണ് ഇതില്‍ പ്രധാനമായും ചെയ്യുന്നത്.
𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻
ഇതോടൊപ്പം ആരോഗ്യമുള്ള തൈകള്‍ ചെടിയുടെ കൂട്ടത്തില്‍ നിന്ന് വേർതിരിച്ചെടുക്കുകയും ചെയ്യാറുണ്ട്. ഇത്തരത്തിലുള്ള ചെടികള്‍ ചരിഞ്ഞ പ്രദേശത്ത് തട്ടുകള്‍ തീര്‍ത്ത് അവിടെ ചതുരാകൃതിയിലുള്ള കുഴികളെടുത്ത് നല്ല വളക്കൂറുള്ള മണ്ണും, കമ്പോസ്റ്റും, മണലും ചേര്‍ത്ത് പാതി നിറച്ച് തൈകള്‍ നടുന്നു. ചില സ്ഥലങ്ങളില്‍ ഏലത്തിന്റെ വിത്തുകള്‍ പാകി മുളപ്പിച്ചും പുതിയ ചെടികള്‍ ഉത്പാദിപ്പിക്കാറുണ്ട്. ആരോഗ്യമുള്ള ചെടികളില്‍ നിന്നും ശേഖരിക്കുന്ന കായ്കള്‍ മൃദുവായി അമര്‍ത്തി വിത്ത് പുറത്തെടുക്കാം. സെപ്റ്റംബര്‍ മാസമാണ് വിത്ത് പാകാന്‍ പറ്റിയ സമയം.
ചെറിയ മഴചാറ്റല്‍ ഉള്ള ദിവസങ്ങളാണ് നടീലിന് ഉത്തമം. അധികം താഴ്ചയില്ലാതെ വിത്തുകള്‍ നുരയിടുകയോ വിതറുകയോ ചെയ്യാറുണ്ട്. ഒരു ചതുരശ്രമീറ്റര്‍ സ്ഥലത്ത് 10 g ഏലവിത്ത് മതിയാകും. അതിനു മുകളില്‍ നേരിയ ഘനത്തില്‍ മണ്ണ് ഇട്ട് ദിവസവും രണ്ട് നേരം മിതമായ തോതില്‍ നനക്കണം. വളരെയധികം ആഴത്തില്‍ ചെടി നട്ടാല്‍ പുതിയ തണ്ടുകളുടെ വളര്‍ച്ച തടസ്സപ്പെടാം.
നട്ടതിനു ശേഷം ചെടിക്ക് കാറ്റില്‍ നിന്നും സംരക്ഷണ ലഭിക്കാന്‍ കുറ്റി മണ്ണില്‍ താഴ്ത്തി കെട്ടി വയ്ക്കണം. കള കവാത്ത് കഴിഞ്ഞ് ഒരു മാസത്തിനുള്ളില്‍ കുമ്മായവും, വേപ്പിന്‍ പിണ്ണാക്കും അടിവളമായി നല്‍കി കരിയില കൊണ്ട് പുതയിടാം. ശേഷം മണ്ണിട്ട് കൊടുക്കുന്നു. തടത്തില്‍ വെള്ളം കെട്ടിനില്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.```
*പരിചരണം*
വിത്ത് വിതച്ച് ഒരു മാസം കൊണ്ട് വിത്ത് കിളിർത്തു തുടങ്ങും. വിത്തുകൾ കിളിർക്കുന്നതോടെ പുതയിടുന്നത് ഈർപ്പം നിലനിർത്താൻ സഹായിക്കും. ചെറുതൈകളെ പന്തലിട്ട് ചൂടിൽ നിന്നും സംരക്ഷിക്കേണ്ടതും നിർബന്ധമാണ്.
𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻
ചെറിയ ചരിവും ഉയർന്ന മഴ ലഭിക്കുന്ന പ്രദേശങ്ങളിലും, ഏലച്ചെടികളുടെ മധ്യത്തിൽ 45 സെന്റിമീറ്റർ താഴ്ചയും 30 സെന്റിമീറ്റർ വീതിയുമുള്ള ചാലുകൾ ജൂൺ മാസത്തിൽ കീറിക്കൊടുക്കണം. വെള്ളം കെട്ടിക്കിടക്കുന്നതായി കണ്ടാൽ ഒഴുകിപ്പോകാൻ വഴിയൊരുക്കണം. നീർക്കുഴികൾ കൃത്യമായി വൃത്തിയാക്കി വെള്ളമൊഴുക്ക് ഉറപ്പാക്കണം.```
*ജലസേചനം*
```കൃത്യമായ ജലസേചനം ഏലകൃഷിക്ക് അത്യാവശ്യമാണ്. നമ്മൾക്ക് നല്ല രീതിയിൽ വേനൽകാലത്ത് ഏലത്തിന് നനക്കാൻ കഴിഞ്ഞാൽ ഏലത്തിൽ നിന്നും 50% വരെ അധിക വിളവ് ലഭിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. വേനൽകാലം ഇളം ചിനപ്പുകളുടെയും, ശിഖരങ്ങളുടെയും വികാസം നടക്കുന്ന സമയം കൂടിയാണ്. അതിനാൽ തന്നെ ജലസേചനം അത്യാവശ്യ ഘടകവുമാണ്.```
*തണൽ നൽകാം*
```വളരെയധികം വെയിലേറ്റാൽ തളർന്നുകരിഞ്ഞു പോകുമെന്നതിനാൽ തണൽ ക്രമീകരണം ഏലത്തോട്ടങ്ങളിൽ അത്യാവശ്യമാണ്. അധികം തണലായാൽ ശരങ്ങളുടെ എണ്ണത്തിൽ കുറവുണ്ടാകും. കായ് പിടിക്കുന്നതും കുറയും. മികച്ച വളർച്ചയ്ക്കും കായ് പിടുത്തത്തിനും 45 മുതൽ 65 ശതമാനം വരെ സൂര്യപ്രകാശം ലഭിക്കുന്നതിന് തണൽ മരങ്ങളിലെ താഴ്ന്നു കിടക്കുന്ന കമ്പുകൾ മഴയ്ക്ക് മുമ്പായി കോതിക്കളയണം.
മേയ്-ജൂൺ മാസങ്ങളിൽ കോതൽ നടത്തുന്നതാണ് ഉത്തമം. കുടപിടിച്ചതുപോലെ തണൽ തോട്ടങ്ങളിൽ നിലനിർത്താം. തുറസ്സായ സ്ഥലങ്ങളിൽ നന്നായി ശാഖകളുണ്ടാകുന്നതും ചെറിയ ഇലകളുള്ളതുമായ തണൽ മരങ്ങൾ നടുന്നതാണ് ഉത്തമം. മുരിക്ക്, വാക, ചന്ദനവയന, ഞാവൽ, പ്ലാവ് തുടങ്ങിയവ തണൽ മരങ്ങളായി ഉപയോഗിക്കാൻ അനുയോജ്യമാണ്.```
*കോതൽ*
```ഏലച്ചെടികളുടെ മൂത്തതും ഉണങ്ങിയതുമായ തണ്ടുകളും ഇലകളും കോതിക്കളഞ്ഞാൽ ആവശ്യത്തിന് സൂര്യപ്രകാശവും വായുസഞ്ചാരവും ലഭിക്കും. ഇലപ്പേൻ, മുഞ്ഞ എന്നിവ കുറയുകയും ചെടി ആകെ കരുത്തോടെ വളരുകയും ചെയ്യും. മഴക്കാലത്തിന് മുൻപേ ചെടികളിലെ കോതൽ പൂർത്തിയാക്കണം. പൂങ്കുലകൾ ഉറപ്പാക്കുകയും വേണം.```
*വളപ്രയോഗം*
```സാധാരണ ഏലത്തിന് ജൈവവളം നൽകുന്നതാണ് നല്ലത്. വേപ്പിന് പിണ്ണാക്ക്, കോഴി കാഷ്ഠം, ചാണകം എന്നിവ നൽകാറുണ്ട്. ഇവ സാധാരണ മെയ് - ജൂൺ മാസങ്ങളിൽ ഒറ്റത്തവണയാണ് നൽകാറ്. നനവേണ്ട പ്രദേശങ്ങളിൽ മേയ് മാസാവസാനത്തിലോ ജൂൺ മാസാരംഭത്തിലോ ഒന്നോ രണ്ടോ മഴ ലഭിച്ചതിനുശേഷം ഹെക്ടറൊന്നിന് 90 കിലോ യൂറിയ, 207 കിലോ റോക്ക് ഫോസ്ഫേറ്റ്, 137 കിലോ മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവ നൽകാം. (ഹെക്ടറൊന്നിന് വർഷത്തിൽ എൻ.പി.കെ. 125:125:150 കിലോ എന്നതിന്റെ മൂന്നിലൊന്ന് ഡോസ്). ഇതേ പ്രക്രിയ സെപ്റ്റംബർ-ഒക്ടോബറിലും ഡിസംബർ-ജനുവരിയിലും ആവർത്തിക്കേണ്ടതാണ്.
𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻
വളമിടന്നതിനു മുമ്പ് തടത്തിലുള്ള പുത നീക്കണം. പൂങ്കുലകൾ പുതയ്ക്ക് പുറത്താണെന്ന് ഉറപ്പാക്കണം. വളം നൽകുന്നത് 15 സെന്റിമീറ്റർ വീതിയിൽ വൃത്താകൃതിയിൽ തടത്തിൽ നിന്ന് 30 സെന്റിമീറ്റർ അകലെയായിരിക്കണം. വളം നൽകിയതിനുശേഷം പുത നൽകേണ്ടതാണ്.
മെയ്-ജൂൺ മാസങ്ങളിൽ ജൈവവളങ്ങളായ ചാണകം, കംപോസ്റ്റ് എന്നിവ ചെടിയൊന്നിന് 5 കിലോ എന്ന തോതിൽ റോക്ക്ഫോസ്ഫേറ്റിനും മ്യൂറിയേറ്റ് ഓഫ് പൊട്ടാഷിനുമൊപ്പം ചേർത്തു കൊടുക്കാം. വേപ്പിൻപിണ്ണാക്ക്, എല്ലുപൊടി, മണ്ണിരവളം എന്നിവയിലേതെങ്കിലും ചെടിയൊന്നിന് ഒരു കിലോ വീതം ചേർത്തുകൊടുത്താൽ ചെടികൾക്ക് ചെടികൾക്ക് വളർച്ചയും വേരോട്ടവുമുണ്ടാകും.```
*ഗുണങ്ങൾ*
```സുഗന്ധവ്യഞ്ജനം എന്നതിനപ്പുറം നല്ല ഒരു ഔഷധം കൂടിയാണ് ഏലം. പനി, വാതം, പിത്തം, കഫം, തുടങ്ങിയ രോഗങ്ങൾക്ക് ഏലം ഫലപ്രദമാണ്. ഛർദ്ദി, നെഞ്ചുവേദന എന്നിവക്കും ഏലം നല്ലൊരു മരുന്നാണെന്ന് പറയപ്പെടുന്നു.
ഉദരസംബന്ധമായ അസുഖങ്ങൾക്ക് പൊടിച്ചെടുത്ത ഏലക്കായ്കൾക്കൊപ്പം ഇഞ്ചിയോ ഗ്രാമ്പുവോ ശീമജീരകമോ ചേർത്ത് ഉപയോഗിക്കുന്നത് ആശ്വാസദായകമാണ്. മൂത്രം കൂടുതലായി പോകുന്നതിനും, വായുക്ഷോഭത്തിനും ഉത്തേജകമായും ഏലം ഉപയോഗിക്കുന്നുണ്ട്. മനംപിരട്ടലും ഛർദ്ദിയും ഒഴിവാക്കാൻ ഏലം നല്ലതാണ്. ഹൃദയത്തിന് ഉത്തേജനം നൽകുന്നതിനും നൽകുന്നതിനും മനോവിഷമത്തിനും രക്തസമ്മർദ്ദം കുറയ്ക്കുന്നതിനും ഏലക്കായ് ഉപയോഗിക്കാവുന്നതാണ്.```
*രോഗങ്ങളും കീടങ്ങളും*
```രോഗപ്രതിരോധ നടപടികൾ
ഏലത്തെ ബാധിക്കുന്ന പ്രധാന രോഗങ്ങളിൽ ഒന്നാണ് മൊസൈക്ക് രോഗം. ഇതൊരു വൈറസ് രോഗമാണ്. മാത്രമല്ല, ബനാന ഏഫിഡ് എന്ന പ്രാണിയും രോഗം പരത്തുന്നതിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട്. പ്രധാനമായ മറ്റൊരു രോഗമാണ് കുമിൾ മൂലമുള്ള അഴുകൽ രോഗം.
ഇതിനുള്ള പ്രതിവിധി കാലവർഷാരംഭത്തോടെ രോഗബാധയേറ്റ ഭാഗങ്ങൾ നശിപ്പിക്കുക കൂടാതെ മഴക്കാലത്തിന് മുമ്പേ ബോഡോ മിശ്രിതം ചെടികളിൽ തളിച്ചു കൊടുക്കുക കൂടി ചെയ്യുക. ഇലകുത്ത്, ഇലചീയൽ, കടചീയൽ എന്നിവയാണ് ഏലത്തെ ബാധിക്കുന്ന മറ്റ് രോഗങ്ങൾ.
𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻
അഴുകൽ രോഗത്തിനെതിരെ മുൻകരുതൽ എന്ന നിലയിൽ കാലവർഷം തുടങ്ങുന്ന സമയത്ത് ജൂണിൽ 0.25 ശതമാനം കോപ്പർ ഓക്സിക്ലോറൈഡ് ചെടിയുടെ തടത്തിൽ മണ്ണിൽ ചേർത്തുകൊടുക്കുകയും ഒരു ശതമാനം വീര്യമുള്ള ബോർഡോമിശ്രിതം തളിച്ചുകൊടുക്കുകയും ചെയ്യാം. മഴക്കാലം വളർത്തിയെടുത്ത
നീണ്ടുനിൽക്കുകയാണെങ്കിൽ ആഗസ്റ്റ്-സെപ്റ്റംബർ മാസങ്ങളിൽ ഇവ ആവർത്തിക്കാം. അനുയോജ്യമായ മാധ്യമത്തിൽ
ട്രൈക്കോഡെർമ ഹാർസിയാനം ചെടിയൊന്നിന് ഒരു കിലോ എന്ന തോതിൽ മേയ് മാസത്തിൽ ചേർത്തുകൊടുക്കാവുന്നതാണ്. പറ്റെ രോഗലക്ഷണങ്ങൾ കാണുന്നുണ്ടെങ്കിൽ ചെടികൾ അപ്പാടെ പിഴുതെടുത്ത് നശിപ്പിച്ചു കളയണം.```
*കീടനിയന്ത്രണം*
```ഏലത്തെ ബാധിക്കുന്ന പ്രധാന കീടങ്ങളാണ് ഏലപേൻ, കായ്തുരപ്പൻ, വെള്ളീച്ച, കമ്പിളിപുഴുക്കൾ എന്നിവ. ഇവ പ്രധാനമായും കായ്കൾ, ഇല, തണ്ട് എന്നിവയെയാണ് ആക്രമിക്കുന്നത്.
സാധാരണയായി ഡിസംബർ മുതൽ മേയ് വരെയുള്ള കാലത്താണ് ഈ പ്രാണികളെ കാണുന്നത്. രോഗബാധയേറ്റ ചെടികൾ പിഴുതെടുത്ത് കത്തിച്ച് കളയുക മാത്രമാണ് ഇത് മാറ്റിയെടുക്കാനുള്ള പോംവഴി.
തണ്ടുതുരപ്പന്റെ ആക്രമണം നിരീക്ഷിച്ചാൽ ക്വിനാൽഫോസ് പോലെയുള്ള കീടനാശിനികൾ നൂറുലിറ്ററിൽ 200 മില്ലിലിറ്റർ എന്ന തോതിൽ തളിച്ചുകൊടുക്കാം. ജൂലൈ-ആഗസ്റ്റ് മാസങ്ങളിൽ നിമാവിരകളുടെ ആക്രമണമുണ്ടായാൽ ചെടിയൊന്നിന് 250 ഗ്രാം വേപ്പിൻപിണ്ണാക്ക് ചേർത്തു കൊടുക്കാം.```
*വിളവെടുപ്പ്*
```നടീൽവസ്തുക്കളുടെ സ്വഭാവമനുസരിച്ച് ഏലച്ചെടികൾ നട്ട് രണ്ട് അഥവാ മൂന്നാം വർഷം മുതൽ പുഷ്പിച്ചു തുടങ്ങും. ജൂൺ-ജൂലൈ മുതൽ ജനുവരി-ഫെബ്രുവരി വരെയാണ് കേരളത്തിലും തമിഴ്നാട്ടിലും വിളവെടുപ്പുകാലം. എന്നാൽ കർണാടകയിൽ വിളവെടുപ്പ് ആഗസ്റ്റ് മുതൽ ഡിസംബർ-ജനുവരി മാസങ്ങൾ വരെയാണ്. 15-30 ദിവസം ഇടവിട്ട് 6-7 തവണകളായി മാത്രമേ വിളവെടുപ്പ് പൂർത്തിയാക്കാൻ സാധിക്കുകയുള്ളൂ.
𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻
വിളവെടുത്ത കായ്കൾ നന്നായി വെള്ളത്തിൽ കഴുകിവൃത്തിയാക്കി സൂര്യപ്രകാശം മൂലമോ ഡ്രയർ ഉപയോഗിച്ചോ ഉണക്കാവുന്നതാണ്. കരിങ്കായം, വരകരിശ് എന്നിങ്ങനെ മൂപ്പനുസരിച്ച് തിരിച്ചിട്ടുള്ള രണ്ട് തരത്തിലുള്ള കായ്കളാണ് സാധാരണ വിളവ് എടുക്കുന്നത്. വിളവെടുത്ത കായ്കൾ വെയിലത്ത് നിരത്തിയോ കൃത്രിമമായി ഉണക്കു പുരകളിൽ ഉണക്കിയോ ആണ് ഉപയോഗിക്കുന്നത്.```
കടപ്പാട് : ഓൺലൈൻ(ഹോംലി ഫാംസ്)
🎋🌱🎋🌱🎋🌱🎋🌱
➿➿➿➿➿➿➿
*🦋അനൂപ് വേലൂർ🦋*
➿➿➿➿➿➿➿
Tags:
Local