കൂരാച്ചുണ്ട് : ബഫർ സോൺ പ്രഖ്യാപനത്തിനെതിരെ 2022 ജൂൺ 26 ന് വൈകു: 4.30 മണിക്ക് കൂരാച്ചുണ്ടിൽ പ്രതിഷേധ റാലിയും പൊതുസമ്മേളനവും നടക്കും. പ്രതിഷേധ റാലി കൂരാച്ചുണ്ട് പാരിഷ് ഹാളിൻ പരിസരത്ത് നിന്നും ആരംഭിച്ച് ബസ്റ്റാൻഡ് പരിസരം ചുറ്റി പഞ്ചായത്ത് കിണറിന് സമീപം അവസാനിക്കും.
മലയോര ജനതയുടെ നിലനിൽപ്പിനായുള്ള അവകാശ പോരാട്ടത്തിന്റെ ഭാഗമാകുവാൻ മുഴുവൻ ജനങ്ങളും നാളെ വൈകീട്ട് കൂരാച്ചുണ്ടിൽ എത്തിച്ചേർന്ന് റാലിയുടെയും പൊതുസമ്മേളനത്തിന്റെയും ഭാഗമാവണമെന്ന് സംഘാടകർ അറിയിച്ചു.
