Trending

താമരശ്ശേരി രൂപതയുടെ നേതൃത്വത്തിൽ നടക്കുന്ന കലക്ട്രേറ്റ് മാർച്ചിന് വി.ഫാം ഫാർമേഴ്സ് ഫൗണ്ടേഷന്റെ ഐക്യദാർഢ്യം



   വന്യജീവി സങ്കേതങ്ങൾക്ക് ചുറ്റും ഒരു കി.മീറ്റർ ദൂരം നിർബന്ധിത ബഫർ സോൺ പരിധിയിൽ ഉൾപ്പെടുത്തിയ സുപ്രീം കോടതി വിധിയെ മറികടക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നിയമ നിർമ്മാണം നടത്തണമെന്നും , മലയോര കർഷകരുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ട് താമരശ്ശേരി രൂപതയുടെ നേതൃത്വത്തിൽ നടക്കുന്ന കലക്ട്രേറ്റ് മാർച്ചിന് വി.ഫാം ഫാർമേഴ്സ് ഫൗണ്ടേഷൻ പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു.

 വി.ഫാമിന്റെ കോഴിക്കോട് ജില്ലയിലെ മുഴുവൻ പ്രവർത്തകരും  സമരത്തിന്റെ ഭാഗമാവാൻ കലക്ട്രേറ്റിലേക്ക് എത്തിച്ചേരുമെന്ന്  വി.ഫാം കോഴിക്കോട് ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു . യോഗത്തിൽ വി.ഫാം കോഴിക്കോട് ജില്ലാ പ്രസിഡണ്ട് തോമസ് വെളിയംകുളം അദ്ധ്യക്ഷത വഹിച്ചു . ജോയി കണ്ണൻച്ചിറ, അഡ്വ: സുമിൻ എസ് നെടുങ്ങാടൻ, ബാബു പുതുപ്പറമ്പിൽ , ജിജൊ വട്ടോത്ത്, ജോസ് അറക്കൽ, ജോൺസൺ കക്കയം, സെമിലി സുനിൽ , രാജു പൈകയിൽ , സണ്ണി കോമ്മത്ത് , ഡെന്നിസ് പശുക്കടവ് എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post