Trending

ബഫർ സോണിനെതിരെ, കോഴിക്കോട് ജില്ലാ തല കർഷക പ്രതിരോധ മാർച്ച്‌ ജൂലൈ 2 ന്




കൂരാച്ചുണ്ട്‌ : ജൂൺ 18 ലെ ഹർത്താൽ മൂലം മാറ്റി വെച്ച കിഫയുടെ കർഷക പ്രതിരോധ മാർച്ചും പൊതുയോഗവും ജൂലൈ 2, ശനിയാഴ്ച വൈകിട്ട് 4 മണിക്ക് കൂരാച്ചുണ്ട്‌ അങ്ങാടിയിൽ വെച്ച് നടത്തപ്പെടുന്നു.

വൈകിട്ട് 4 മണിക്ക് മേലെ അങ്ങാടിയിൽ നിന്നു ആരംഭിക്കുന്ന പ്രതിരോധ മാർച്ച്‌ പഞ്ചായത്ത്‌ ഓഫീസ് പരിസരത്ത് സമാപിക്കുകയും തുടർന്ന് നടക്കുന്ന പൊതുയോഗം കിഫ ചെയർമാൻ അലക്സ്‌ ഒഴുകയിൽ ഉദ്ഘാടനം ചെയ്യുന്നതുമായിരിക്കും.

കിഫ ലീഗൽ സെൽ ഡയറക്ടർ  അഡ്വ. ജോണി കെ ജോർജ്, അഡ്വ. ജോസ് ചെരുവിൽ  തുടങ്ങിയ നിയമ വിദഗ്ധർ ക്ലാസുകൾ നയിക്കും.

പങ്കെടുക്കുക, വിജയിപ്പിക്കുക

ടീം കിഫ
കോഴിക്കോട് ജില്ലാ കമ്മിറ്റി

Post a Comment

Previous Post Next Post