കല്ലാനോട്: സെൻ്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂളിൽനിന്ന് വിരമിക്കുന്ന മലയാളം അധ്യാപിക ജയശ്രീ സെബാസ്റ്റ്യന് യാത്രയയപ്പ് നൽകി. കോർപ്പറേറ്റ് മാനേജർ ഫാ. ജോസഫ് വർഗീസ് പാലക്കാട്ട് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. മാത്യു നിരപ്പേൽ അധ്യക്ഷത വഹിച്ചു. കോർപ്പറേറ്റ് മാനേജർ ഉപഹാരം സമർപ്പിച്ചു.
വാർഡ് മെമ്പർമാരായ സിമിലി ബിജു, അരുൺ ജോസ്, പി.റ്റി.എ. പ്രസിഡണ്ട് സജി കുഴിവേലിൽ, പ്രിൻസിപ്പാൾ ജെസ് ലി ജോൺ, സാബു അബ്രാഹം, ഇവ് ലിൻ ജോസ്, സുനിൽ ജോസഫ് തുടങ്ങിയവർ സംസാരിച്ചു. വിദ്യാർത്ഥികളുടെ കലാപരിപാടികളും അരങ്ങേറി.
