Trending

കൂരാച്ചുണ്ട് ഗ്രാമ പഞ്ചായത്ത് ഏകദിന സംരംഭകത്വ ശില്പശാല സംഘടിപ്പിക്കുന്നു




കൂരാച്ചുണ്ട് : കൂരാച്ചുണ്ട് ഗ്രാമ പഞ്ചായത്തിന്റെയും വ്യവസായ വാണിജ്യ വകുപ്പിന്റെയും സംയുക്തഭിമുഖ്യത്തിൽ തശനിയാഴ്ച(28 മെയ് )രാവിലെ 10 മണിക്ക് പഞ്ചായത്ത് ഹാളിൽ വെച്ച് സംരംഭകത്വ ബോധവത്കരണ പരിപാടി സംഘടിപ്പിക്കുന്നു.
സംരംഭകത്വത്തിന്റെ പ്രാധാന്യം, വായ്പ ലഭിക്കാനുള്ള നടപടി ക്രമങ്ങൾ, വിവിധതരം സർക്കാർ പദ്ധതികൾ, ആനുകൂല്യങ്ങൾ, ലൈസെൻസ് നടപടിക്രമങ്ങൾ മുതലായ വിഷയങ്ങളിൽ സമഗ്രമായ ക്ലാസ് ഉണ്ടായിരിക്കുന്നതാണ്.

പഞ്ചായത്തിൽ പുതുതായി സംരംഭം ആരംഭിക്കാൻ താല്പര്യമുള്ളവർക്കും നിലവിലുള്ള സംരംഭം വിപുലികരിക്കാൻ
താല്പര്യമുള്ളവർക്കും പങ്കെടുക്കാം.

പങ്കെടുക്കാൻ താല്പര്യമുള്ളവർ, മുഹമ്മദ്‌ മിദ്‌ലാജ് ഇന്റേൺ കൂരാച്ചുണ്ട് ഗ്രാമ പഞ്ചായത്ത് ( 9656225024),  ബന്ധപെടേണ്ടതാണ്.

Post a Comment

Previous Post Next Post