കൂരാച്ചുണ്ട് : വർദ്ധിച്ചു വരുന്ന ലഹരി ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ സെന്റ് തോമസ് ഹൈസ്കൂളിലെ എസ്. പി.സി.കേഡറ്റിന്റെ നേതൃത്വത്തിൽ ഫ്ലാഷ് മോബും , വിമുക്തീഗീതവും, ബഹുജന റാലിയും സംഘടിപ്പിച്ചു.
എസ്. പി.സി.യുടെ ത്രിദിന ക്യാമ്പിന്റെ സമാപനത്തോടനുബന്ധിച്ച് പൊതുജനങ്ങളെ പങ്കെടുപ്പിച്ചു കൊണ്ട് കൂരാച്ചുണ്ട് അങ്ങാടിയിൽ പരിപാടികൾ അരങ്ങേറിയത്.
സ്കൗട്ട്, ഗൈഡ്സ് , എസ് പി. സി. അംഗങ്ങൾ, അധ്യാപകർ, പോലീസ്, പൊതുജനങ്ങൾ പങ്കെടുത്ത പരിപാടി പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട ഉദ്ഘാടനം ചെയ്തു.
ഹെഡ് മാസ്റ്റർ ജേക്കബ് കോച്ചേരി , അജയ് കെ. തോമസ്, സണ്ണി എമ്പ്രയിൽ , വിദ്യാർഥികളായ ആൻമെറിൻ അഗസ്റ്റിൻ, ഐഡ എലിസബത്ത്, തുടങ്ങിയവർ സംസാരിച്ചു. അധ്യാപകരായ സിന്ധു വർഗീസ്, ജയൻ ജേക്കബ്, ആൻമെറിൻ അഗസ്റ്റിൻ, സിന്ധു സജി, ഷിനി വർഗീസ് എന്നിവർ നേതൃത്വം നൽകി.
