കൂരാച്ചുണ്ട് : പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻ്റ് പോളി കാരക്കട, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൻ സിമിലി, ഹെൽത്ത് ഇൻസ്പെക്ടർ റോയ് ജേക്കബ്, വാർഡ് മെമ്പർമാർ തുടങ്ങിയവർ പ്രസംഗിച്ചു.
രണ്ടാം ഘട്ട പ്രവർത്തനങ്ങൾ ഈ ഞായറാഴ് മുതൽ ആരംഭിക്കും. എല്ലാ വാർഡുകളിലും ഉറവിടനശീകരണം കുടുംബശ്രീ, തൊഴിലുറപ്പ് ജീവനക്കാർ എന്നിവരുടെ സഹകരണത്തോടെ നടത്തുന്നതാണ്. തുടർന്ന് കൂരാച്ചുണ്ട് അങ്ങാടി ശുചീകരണം നടത്തുന്നതാണ്.
എലിപ്പനി രോഗത്തിനെതിരെ ഡോക്സി സൈക്ലിൻ ഗുളികകൾ വിതരണം ചെയ്യാനുള്ള നടപടികൾ ആരംഭിച്ചു. 'ജലജന്യരോഗങ്ങൾക്കെതിരെയുള്ള രണ്ടാം വട്ട ക്ലോറിനേഷനും ഈ ആഴ്ച ആരംഭിക്കുന്നതാണ്


