Trending

കാർഷിക അറിവുകൾ





🎋🌱🎋🌱🎋🌱🎋🌱
*കാർഷിക അറിവുകൾ*
*Date : 12-05-2022*
🎋🌱🎋🌱🎋🌱🎋🌱

*🌴കൂണ്‍ കൃഷി🌴*
➿➿➿➿➿➿➿

```ഓരോ സ്ഥലത്തേയ്ക്കും കൃഷിചെയ്യാന്‍ യോജിച്ച കൂണ്‍ ഇനങ്ങള്‍ കണ്ടെത്തുകയാണ് കൂണ്‍ കൃഷിയുടെ ആദ്യപരിപാടി. അതായത് സ്ഥലത്തെ കാലാവസ്ഥ, വളര്‍ത്താന്‍ ആവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ ലഭ്യത എന്നിവയെ അടിസ്ഥാനമാക്കിയാണ് ഈ തിരഞ്ഞെടുക്കല്‍. 

കേരളത്തിലേയ്ക്ക് യോജിച്ച രണ്ടിനങ്ങളാണ് ചിപ്പിക്കൂണും, വയ്‌ക്കോല്‍ കൂണും. ഇതില്‍ ചിപ്പിക്കൂണാണ് വ്യാവസായികാടിസ്ഥാനത്തില്‍ കൃഷിചെയ്യാന്‍ കൂടുതല്‍ അനുയോജ്യം. വോള്‍വേറിയല്ല ജനുസില്‍പ്പെട്ട ഇനങ്ങളാണ് വൈക്കോല്‍ കൂണ്‍ എറിയപ്പെടുന്നത്.പോഷകമൂല്യങ്ങളുടെ കാര്യത്തില്‍ കൂണ്‍ പച്ചക്കറികള്‍ക്ക് മേലെയാണൊണ് കണക്കാക്കിയിരിക്കുന്നത്. 
𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻
അതുകൊണ്ട് തന്നെയാണ് അവ നല്ല ഒരു ഉത്തമ ആഹാരവസ്തുവായി ലോകമെങ്ങും അംഗീകരിച്ചിരിക്കുന്നത്. മാംസ്യംശത്തിന്റെ കാര്യത്തില്‍ സമൃദ്ധം, കൊഴുപ്പ്. അന്നജം ഇവ താരതമ്യേനകുറവ് അത് കൊണ്ട് പ്രമേഹം പോലുള്ള അസുഖം ബാധിച്ചവര്‍ക്കും ഒരു ഉത്തമ ആഹാരമായി ശുപാര്‍ശ ചെയ്തിരിക്കുന്നു.

കൂണ്‍ കൃഷിയില്‍ സര്‍വ്വപ്രധാനം സ്‌പോ ലഭ്യമാക്കുക എതാണ്. കൃഷിചെയ്യാന്‍ ആവശ്യമായ വിത്തിനെയാണ് സ്‌പോ എന്ന വാക്ക് കൊണ്ട് അര്‍ത്ഥമാക്കുത്. വിശ്വാസയോഗ്യമായ ഒരു സ്ഥലത്തു നിന്ന് സ്‌പോ വാങ്ങിക്കുക.```

*ചിപ്പിക്കൂണ്‍*

```പ്ലൂറോട്ടസ് എന്ന ജനുസില്‍പ്പെടു മിക്ക ഇനങ്ങളും ഭക്ഷ്യയോഗ്യമാണ്. പ്ലൂറോട്ടസ് സാജര്‍കാജു എന്ന ഇനമാണ് കേരളത്തിലേയ്ക്ക് അനുയോജ്യം.പോളിത്തീന്‍ കവറുകളിലാണ് ഇവ വളര്‍ത്തിയെടുക്കുത്. സാധാരണയായി വൈക്കോലാണ് കൃഷി ചെയ്യാനുള്ള മാധ്യമം. ഒരു ചെറിയമുറി (100 ച. അടി) ഇതിലേയ്ക്ക് പ്രത്യേകം ഉപയോഗിക്കാന്‍ കഴിഞ്ഞാല്‍ ഉത്തമം. 
𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻
ഓലഷെഡ്ഡുകള്‍ വശങ്ങള്‍ മുളം തടികൊണ്ട് മറച്ചതാണ് കൂടുതല്‍ നല്ലത്. മുറിക്കകത്ത് ചുറ്റും രണ്ടി വീതിയും അത്രയും പൊക്കവുമുള്ള തട്ടുകള്‍ തയ്യാറാക്കി കൃഷിസ്ഥലം ഒരുക്കാം. മുറിക്കുള്ളില്‍ നല്ല വായുസഞ്ചാരം ഉണ്ടായിരിക്കണം. കൂടാതെ എപ്പോഴും നല്ല ഈര്‍പ്പവും നിലനില്‍ക്കണം. തറയില്‍ മണല്‍ നിരത്തി നനച്ചും, ചുവരുകളില്‍ ചാക്ക് നനച്ചു തൂക്കിയും ഇത് നിര്‍വഹിക്കാവുതാണ്. ഉപയോഗിക്കുന്ന വൈക്കോല്‍ പുതിയതായിരിക്കണം. 

അവ ചെറികഷണങ്ങളായി (5 - 10 സെ. മീ) മുറിക്കുക. അല്ലെങ്കില്‍ ചെറിയ ചുരുളുകളായി ചുരുട്ടി എടുക്കുക. ഇവ തലേദിവസം രാത്രി ശുദ്ധജലത്തില്‍ കുതിര്‍ക്കാനിടുക. അടുത്തദിവസം രാവിലെ എടുത്ത് അധികജലം വാര്‍ന്നുപോകാന്‍ അനുവദിച്ചശേഷം തിളയ്ക്കുന്ന വെള്ളത്തില്‍ താഴ്ത്തി 15-30 മിനിട്ട് സമയം തിളപ്പിച്ചെടുക്കുക. പുറത്തെടുത്ത് അധികജലം വാര്‍ന്നുപോകാന്‍ അനുവദിച്ച് തണുക്കുമ്പോള്‍ ഉപയോഗിക്കാം.

സാമാന്യം കട്ടിയുള്ള പോളീത്തീന്‍ കവറാണ് കൃഷിക്ക് ഉപയോഗിക്കേണ്ടത്. ഏതാണ്ട് 25 സെ. മീ വ്യാസവും 60 സെ. മീ നീളവും ഉള്ള കവറുകളില്‍ താഴെ വിവരിക്കുന്ന രീതിയില്‍ വൈക്കോല്‍ നിറച്ച് സ്‌പോ വിതറണം. കവറുകളില്‍ അങ്ങിങ്ങായി ഏതാനും ചെറുസുഷിരങ്ങള്‍ ഇടുക. (1 സെ. മീ വ്യാസം)സ്‌പോ, കുപ്പിയില്‍ നിന്നും ഒരു വളഞ്ഞകമ്പികൊണ്ട് ശ്രദ്ധാപൂര്‍വ്വം പുറത്തെടുക്കുക. കവറില്‍ അടിഭാഗത്തായി ഏതാണ്ട് 10 സെ. മീ. പൊക്കത്തില്‍ വൈക്കോല്‍ കഷണങ്ങളോ ചുരുകളോ വച്ചശേഷം അതിനു മുകളില്‍ അല്പം സ്‌പോ വിതറണം. 
𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻
വീണ്ടും വൈക്കോല്‍ അട്ടിവച്ച് കവര്‍ നിറച്ച് മേല്‍ഭാഗം കെട്ടിവയ്ക്കുക. ഈ നിറച്ച കവറുകള്‍ നല്ല ഈര്‍പ്പമുള്ള സ്ഥലങ്ങളില്‍ ഭദ്രമായി സംഭരിച്ച് വയ്ക്കുക. പത്ത് പതിനഞ്ച് ദിവസം കൊണ്ട് കവറിനകത്ത് കൂണിന്റെ വളര്‍ച്ച വെളുത്ത പൂപ്പു പോലെ പടര്‍ന്ന് പിടിക്കുന്നത് കാണാം. അപ്പോള്‍ അവ പുറത്തെടുത്ത് കവര്‍ പൊളിച്ച് മാറ്റണം. ഇതോടെ കൃഷിയുടെ ആദ്യഘട്ടമായി. സ്‌പോ വികാസവസ്ഥ കഴിഞ്ഞു. കൂണിന്റെ തന്തുജലം വൈക്കോലിലാകെ പടര്‍ന്ന്‍ പിടിച്ച് അവ എല്ലാം കൂടി ഓകെ ഒട്ടിപ്പിടിച്ച് ഒരി ചെറിയ 'കുറ്റി' പോലെയായിത്തീരുന്നു. ഈ കുറ്റി തട്ടുകളില്‍ അടുക്കിവച്ചോ നൂല്‍കൊണ്ട് ഒരു ഉറിപോലെ മുറിക്കകത്ത് കെട്ടിത്തൂക്കിയോ സംരക്ഷിക്കണം. 

മുറിക്കകത്തും കൂവളരുന്ന വൈക്കോല്‍ അട്ടിയിലും നല്ല ഈര്‍പ്പവും ഉണ്ടായിരിക്കണം. ഒരു ചെറിയ സ്‌പ്രേയര്‍ ഉപയോഗിച്ച് ഇടയ്ക്കിടെ വെള്ളം തളിക്കുന്നതാണ് നല്ലത്. നാലഞ്ചു ദിവസത്തിനകം കൂണ്‍ മൊട്ടുകള്‍ വളരുന്നത് കാണാം. അടുത്ത മൂന്നു നാല് ദിവസം കൊണ്ട് ഇവ വിളവെടുക്കാന്‍ കാലമാകും. തുടര്‍ന്ന് രണ്ടുമൂന്നാഴ്ചക്കാലത്തേയ്ക്ക് തുടര്‍ച്ചയായി വിളവ് ലഭിക്കും. പറിച്ചെടുത്ത കൂണ്‍ ഒുന്ന രണ്ടു ദിവസത്തിനകം ഉപയോഗിക്കയാണ് വേണ്ടത്. 
𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻
റഫ്രിജറേറ്ററോ, ഫ്രീസറോ ഉണ്ടെങ്കില്‍ കട്ടികുറഞ്ഞ പോളിത്തീന്‍ കവറുകളിലാക്കി അവയില്‍ അഞ്ചാറ് ദിവസത്തേയ്ക്ക് സൂക്ഷിക്കാം. കൂടാതെ അധികമുള്ളത് ഉണക്കി സൂക്ഷിക്കാം. ഉണക്കക്കൂണ്‍  ഉപയോഗിക്കുന്നതിനുമുമ്പ് ചെറുചൂട് വെള്ളത്തില്‍ പതിനഞ്ച് മിനിട്ട് താഴ്ത്തിയശേഷം ഉപയോഗിക്കാവുന്നതാണ്. മൂന്നു കാലോ വയ്‌ക്കോലും ഒരു കുപ്പി സ്‌പോണും ഉണ്ടെങ്കില്‍ ഒന്നര രണ്ടു കിലോ വിളവ് ലഭിക്കും. ഉല്പാദനച്ചെലവ് 15 മുതല്‍ 20 രൂപ വരെ ആകും.```

കടപ്പാട് : ഓൺലൈൻ
🎋🌱🎋🌱🎋🌱🎋🌱
➿➿➿➿➿➿➿
*🦋അനൂപ് വേലൂർ🦋*
➿➿➿➿➿➿➿

Post a Comment

Previous Post Next Post