Trending

ഷൈബിന്‍ അഷറഫ് കൊടുംക്രിമിനല്‍:, 2020-ൽ അബുദാബിയിൽ വെച്ച് മുക്കം സ്വദേശി ഹാരിസിനെയും മറ്റൊരു സ്ത്രീയേയും കൊലപ്പെടുത്താനായി ബ്ലൂ പ്രിന്റ് തയ്യാറാക്കി ഭിത്തിയിലൊട്ടിച്ചാണ് തന്റെ കൂട്ടാളികള്‍ക്ക് പദ്ധതി വിശദമാക്കിയിരുന്നത്





നാട്ടുവൈദ്യനെ കൊത്തിയരിഞ്ഞ് ചാലിയാര്‍ പുഴയില്‍ തള്ളിയ ഷൈബിന്‍ അഷറഫ് കൊടുംക്രിമിനല്‍. ആര്‍ക്കും സംശയമില്ലാതെ നടത്തിയ കൊലപാതകങ്ങളുടെ തെളിവുകളാണ് ഷൈബിന്‍ അഷറഫിന്റെ കൂട്ടാളി തന്നെ അന്വേഷണ സംഘത്തിന് നല്‍കിയത്.
കൊലപാതകങ്ങള്‍ക്കായി ബ്ലൂ പ്രിന്റ് തയ്യാറാക്കി ഭിത്തിയിലൊട്ടിച്ചാണ് ഷൈബിന്‍ അഷറഫ് തന്റെ കൂട്ടാളികള്‍ക്ക് പദ്ധതി വിശദമാക്കിയിരുന്നത്. ഇവര്‍ പദ്ധതിയുടെ ബ്ലൂപ്രിന്റ് ഭിത്തിയില്‍ പതിപ്പിച്ചതിന്റെ ദൃശ്യങ്ങള്‍ പ്രതികളില്‍ ഒരാളായ നൗഷാദ് തന്നെയാണ് വിഡിയോയില്‍ ചിത്രീകരിച്ചത്.

*വീഡിയോയിലെ ദൃശ്യങ്ങള്‍ അനുസരിച്ച്‌ കൊലപാതകത്തിനുള്ള പദ്ധതി ഇങ്ങനെ..*

'ഷഫീക്ക് അജ്മല്‍ നൗഷാദ് എന്നിവര്‍ ഹാരീസിനെ കെട്ടുക. അധികം മുറുക്കി കെട്ടരുത്. രണ്ടു കാലിന്റെയും ഇടയില്‍ വെല്‍വെറ്റ് പീസ് വയ്ക്കാന്‍ മറക്കരുത്. ഷഹീം, ഹാരിസിന്റെ അടുത്ത് നില്‍ക്കുക. നൗഷാദ് പെണ്ണിന്റെ അടുത്തേക്കു വരിക. മൂക്ക് പൊത്തിപ്പിടിക്കല്‍ ടെക്നിക് ഉപയോഗിച്ച്‌ വായയുടെ കെട്ടഴിക്കുക. എന്നാല്‍ പൂര്‍ണമായും അഴിക്കാതെ.. നൗഷാദ് ബാക്കില്‍ വലിച്ചു പിടിച്ച്‌ ..അജ്മല്‍ പാ‍ഡുകള്‍ പൂര്‍ണമായും അഴിക്കുക. വായ വീണ്ടും കെട്ടുക. അവളുടെ കാലിലെ കെട്ടഴിച്ച്‌ പാ‍ഡ് മാറ്റുക.ഇനി കെട്ടണ്ട.

കയ്യിലെ കെട്ടഴിച്ച്‌ പാ‍ഡുകള്‍ മാറ്റുക. അജ്മല്‍ പോക്കറ്റിലുള്ള പ്ലാസ്റ്റിക് വിരിച്ച്‌ വയറില്‍ കയറിയിരിക്കുക.കാല്‍ പിടിക്കണ്ട. വായില്‍ കെട്ടഴിച്ച്‌ മൂക്ക് പൊത്തിപ്പിടിക്കുക.. അഴിക്കുമ്പോള്‍ തന്നെ അജ്മല്‍ വായ പൊത്തിപ്പിടിക്കുക.. ഷബീബ് അവളുടെ മൂക്ക് അടച്ച്‌ ശ്വാസം മുട്ടിക്കുക. ഈ ഗ്യാപ്പില്‍ അജ്മല്‍ കഴുത്തില്‍ അമര്‍ത്തുക..

ഷബീബ് വായ പൊത്തിപ്പിടിക്കുക. തീര്‍ന്നുവെന്ന് ഉറപ്പായാല്‍ അജ്മല്‍ കുറച്ചു നേരം മൂക്കും വായും പൊത്തിപ്പിടിക്കുക. തീര്‍ന്നിട്ടില്ല എന്ന് തോന്നുകയാണെങ്കില്‍ വീണ്ടും കഴുത്ത് അമര്‍ത്തുക. അവളെ കെട്ടാനുള്ളതൊക്കെ കെട്ടി അവളെ തീര്‍ത്ത ബെഡ്ഡില്‍ കിടത്തി ഷമീം കാവല്‍ നില്‍ക്കുക.

സ്റ്റീല്‍ ടൂള്‍ ഉപയോഗിച്ച്‌ അവളുടെ വായില്‍ തുണിക്കഷ്ണമോ നൂലോ ഉണ്ടോയെന്ന് നോക്കുക..ഉണ്ടെങ്കില്‍ എടുത്ത് ട്രിപ്പിള്‍‌ പാക്കിങ് ചെയ്യുക. അവനെ ചുമന്നു കൊണ്ടുവന്ന് അവളുടെ ഒരു സൈഡില്‍ കിടത്തുക. അവള്‍ അടുത്തു കിടക്കുന്നത് അവന് ആദ്യം മനസ്സിലാവരുത്.'

2020ല്‍ അബുദാബിയിലാണ് കൊലപാതകങ്ങള്‍ നടന്നതെന്ന് സൂചന. സംഘത്തലവന്‍ ഷൈബിന്‍ അഷറഫിന്റെ കൂട്ടാളിയായ മുക്കം സ്വദേശി ഹാരിസിനെയും മറ്റൊരു സ്ത്രീയെയും കൊലപ്പെടുത്താനിട്ട പദ്ധതിയെന്നാണ് വിവരം.

'എന്റെ സേഫ്റ്റിക്കു വേണ്ടിയാണ് ഇത്. ആവശ്യം വന്നുകഴിഞ്ഞാല്‍ മാത്രമേ ഇത് ഉപയോഗിക്കുള്ളൂ' എന്നും പറഞ്ഞാണ് ബ്ലൂപ്രിന്റുകള്‍ ഒട്ടിച്ച ഭിത്തി വിഡിയോയില്‍ കാണിക്കുന്നത്. വൈദ്യനെ പീഡിപ്പിക്കുന്ന ദൃശ്യങ്ങളും നൗഷാദ് തന്നെയാണ് പകര്‍ത്തിയിരുന്നത്. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിൽ ആത്മഹത്യാ ഭീഷണി മുഴക്കിയ കവർച്ചാ കേസ് പ്രതികൾ ഗൾഫിലെ 2 കൊലപാതകങ്ങളിൽ ഷൈബിന് പങ്കുണ്ടെന്ന് വെളിപ്പെടുത്തിയിരുന്നു.
ഷൈബിൻ്റെ ബിസിനസ്സ് പങ്കാളികൂടിയായ കോഴിക്കോട് മുക്കം സ്വദേശി ഹാരിസിനെ കൈ ഞരമ്പ് മുറിച്ചും എറണാകുളം സ്വദേശിനിയെ ശ്വാസം മുട്ടിയും 2020-ൽ അബുദാബിയിലെ ഫ്ലാറ്റിൽ മരിച്ച നിലയിലാണ് കണ്ടെത്തിയിരുന്നത്.
കേരള പോലീസിന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പുനരന്വേഷണത്തിന് അബുദാബി പൊലീസിനായി കൈമാറും.

Post a Comment

Previous Post Next Post