Trending

കക്കയം ഫെസ്റ്റ്‌


കൂരാച്ചുണ്ട്‌ ഗ്രാമപഞ്ചായത്ത്‌ ഭരണസമിതിയും ഗോൾഡൻ ഹാർട്ട്‌ അഗ്രോപാർക്കും സംയുക്തമായി 'കക്കയം ഫെസ്റ്റ്‌' എന്ന പേരിൽ 13 ദിവസത്തെ ജനകീയ ഉത്സവം സംഘടിപ്പിക്കുവാൻ തീരുമാനിച്ചു.

മെയ്‌ 19 നു തുടങ്ങി 31നു അവസാനിക്കുന്ന രീതിയിലാണു ഫെസ്റ്റിന്റെ സംഘാടനം. കരിയാത്തുമ്പാറ ഗോൾഡൻ ഹാർട്ട്‌ അഗ്രോ പാർക്ക്‌ ഗ്രൗണ്ടിലാണു ഫെസ്റ്റ്‌ നടക്കുക.

വാണിജ്യ വിപണന സ്റ്റാളുകൾ, ഫ്ലവർ ഷോ, പെറ്റ്‌ ഷോ, കരകൗശല വസ്തു നിരമ്മാണം, പ്രദർശ്ശനം, വിപണനം, മലബാറിലെ രണ്ടാമത്‌ സംഗീതം പൊഴിക്കുന്ന ജലധാര, കുട്ടികൾക്കും മുതിർന്നവർക്കുമുള്ള അമ്യൂസ്‌മന്റ്‌ പാർക്ക്‌, നാട്ടുകാരായ കലാകാരന്മാരുടെ നിത്യേനയുള്ള ലൈവ്‌ പെർഫോമൻസ്‌, തുടങ്ങി വൈവിധ്യമാർന്ന പരിപാടികൾ കൊണ്ട്‌ സമ്പന്നമായിരിക്കും 'കക്കയം ഫെസ്റ്റ്‌' എന്ന് സംഘാടകർ അറിയിച്ചു.

പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ പോളി കാരക്കട ചെയർമ്മാനായും, ബഷീർ കൊല്ലി, ബിജു കക്കയം കൺവീനർമ്മാരായും മറ്റ്‌ വാർഡ്‌ മെമ്പർമ്മാർ, രാഷ്ട്രീയ സാമൂഹ്യ സംഘടനാ നേതൃത്വങ്ങൾ മെമ്പർമ്മാരായും സ്വാഗത സംഘം രൂപീകരിച്ചു.

Post a Comment

Previous Post Next Post