Trending

മ്മളെ കോഴിക്കോട് ആറാം ഘട്ട ഫണ്ട്‌ കൈമാറൽ




കൂരാച്ചുണ്ട് :  നിസാം കക്കയത്തിന്റെ ആദ്യ രചനയായ "മ്മളെ കോഴിക്കോട്" പുസ്തക വിതരണത്തിലെ വരുമാനത്തിൽ നിന്ന് 10,000 രൂപ ഉപയോഗിച്ച് വാങ്ങിയ പുതപ്പുകൾ കോഴിക്കോട് തെരുവിൽ അന്തിയുറങ്ങുന്നവർക്ക് കൈമാറി.67 പുതപ്പുകളാണ് കോഴിക്കോട് പുതിയ ബസ് സ്റ്റാന്റ്, മിഠായിത്തെരുവ്, പാളയം, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിൽ കൈമാറിയത്.

6 ഘട്ടങ്ങളിലായി 66,000 രൂപ ഇത് വരെ പുസ്തക വരുമാനത്തിൽ നിന്ന് നിസാം കൈമാറി.
(സെബിൻ ചികിത്സാ സഹായ നിധി-20,000.
അലിവ് ചാരിറ്റബിൾ ട്രസ്റ്റ് കല്ലുള്ളതോട്-10,000.
സഹൽ തലയാട് ചികിത്സാ സഹായ നിധി-6,000.
CH സെന്റർ -10,000,
BDK-10,000,
സ്നേഹപുതപ്പ് -10,000)

സാമൂഹ്യ-സേവന രംഗത്തെ കൂട്ടായ്മകൾക്കും, വിവിധ പ്രയാസങ്ങൾ അനുഭവിക്കുന്നവർക്കുമായി ഇനിയും ഫണ്ട്‌ ചെലവിടുകയാണ് ലക്ഷ്യമെന്ന് നിസാം അറിയിച്ചു.

"കോഴിക്കോടിനെ അറിയാം..ഒപ്പമിത്തിരി നന്മയുമാണ് 'മ്മളെ കോഴിക്കോട് പുസ്തകം..

പുസ്തകം ആവശ്യമുള്ളവർക്ക് 
9400364335 എന്ന നമ്പറിൽ ബന്ധപ്പെടാം

Post a Comment

Previous Post Next Post