താമരശ്ശേരി: കരാർ കാലാവധി കഴിഞ്ഞ് പല തവണ സമയം നീട്ടി നൽകിയിട്ടും പണി പൂർത്തികരിക്കാതിരുന്നതിനെ തുടർന്ന് ഈങ്ങാപ്പുഴ-ഓമശ്ശേരി റോഡിന്റെ ഈങ്ങാപ്പുഴ മുതൽ കണ്ണോത്ത് വരെ ( KM0/000 മുതൽ 6/1000 വരെ) നവീകരണം പ്രവൃത്തിയിൽ നിന്നും പ്രവൃത്തി ഏറ്റെടുത്ത കരാർ കമ്പനിയായ നാഥ് കൺസ്ട്രക്ഷനെ ടെർമിനേറ്റ് ചെയ്തു.
പണി സമയബന്ധിതമായി പൂർത്തിയാക്കാത്തതിനാലും ജോലിയുടെ മന്ദഗതിയും കാരണം സർക്കാരിന്റെയും, പൊതുജനങ്ങളുടെയും താൽപ്പര്യം സംരക്ഷിക്കുന്നതിനായും കരാർ പ്രകാരം അടച്ചുപൂട്ടൽ നടത്തി ജോലിയിൽ നിന്ന് കരാർ അവസാനിപ്പിക്കുകയല്ലാതെ വകുപ്പിന് മറ്റ് മാർഗമില്ലയെന്ന് പൊതുമരാമത്ത് ഇറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു.
നവീകരണ പ്രവൃത്തി വേഗത്തിൽ പൂർത്തീകരിക്കുന്നതിനായി പലതവണ യോഗം വിളിച്ച് നിർദ്ദേശം നൽകിയെങ്കിലും കരാറുകാർ പാലിക്കാൻ തയ്യാറായില്ലയെന്നും ഉത്തരവിൽ പറയുന്നു.
കരാറിന്റെ പൊതു വ്യവസ്ഥകളുടെ ക്ലോസ് 15 പ്രകാരമുള്ള ലിക്വിഡേറ്റ് നാശനഷ്ടങ്ങൾ @ കരാർ മൂല്യത്തിന്റെ 10% @ തുകയായ 69,66,417 രൂപ- ഈ ഉത്തരവിന്റെ തീയതി മുതൽ 3 മാസത്തിനുള്ളിൽ കരാറുകാരനിൽ നിന്ന് വീണ്ടെടുക്കും.
പിഡബ്ല്യുഡി മാനുവലിന്റെ ക്ലോസ് 2116.2.1 അനുസരിച്ച്, അവസാനിപ്പിച്ച കരാറിന്റെ സമ്മതിച്ച നിരക്കിൽ ശേഷിക്കുന്ന ജോലികളിൽ 30% താൽക്കാലിക അപകടസാധ്യതയായും ചിലവ് തുകയായും കരാറുകാർ അടയ്‌ക്കേണ്ടതാണ്.
ഇതിനകം പണയം വെച്ചിട്ടുള്ള പെർഫോമൻസ് ഗ്യാരന്റി ഡെപ്പോസിറ്റ് ഇവിടെ ജപ്തി ചെയ്തു, കരാറുകാരന്റെ ഭാഗമായ കരാറുകാരന്റെ വ്യവസ്ഥയിലെ ക്ലോസ് 15.6 പ്രകാരം പുനഃക്രമീകരിക്കുകയും പൂർത്തിയാക്കുകയും ചെയ്യേണ്ട ജോലിയുടെ അപകടസാധ്യതയും ചെലവും അടയ്ക്കാൻ കരാറുകാരൻ ബാധ്യസ്ഥനാണ്. അന്തിമ ബാധ്യത അതനുസരിച്ച് തുക നിശ്ചയിക്കും. എല്ലാ പേയ്‌മെന്റ് അധികാരികൾക്കും നൽകേണ്ട പേയ്‌മെന്റ് തടഞ്ഞുവയ്ക്കാൻ പൊതുമരാമത്ത് വകുപ്പ് കീഴുദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
റോഡരികുകെട്ടൽ, കലുങ്ക് നിർമ്മാണം, BMBC തുടങ്ങിയ പ്രർത്തികളാണ് ചെയ്തു തീർക്കാനുള്ളത്.
Tags:
Latest