Trending

വിലങ്ങാട് പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികൾ മുങ്ങി മരിച്ചു




നാദാപുരം: വിലങ്ങാട് പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികൾ മുങ്ങി മരിച്ചു. ഒരു വിദ്യാർഥി രക്ഷപ്പെട്ടു. വിലങ്ങാട് ആലപ്പാട്ട് സാബുവിൻ്റെ മകൾ ആഷ്മിൽ (14) കൂവ്വത്തോട് പേപ്പച്ചൻ്റെ മകൻ ഹൃദിൻ (22) എന്നിവരാണ് മരിച്ചത് ഹൃദ്യ പരിക്കുകളോടെ രക്ഷപ്പെട്ടു. ആഷ്മിലിൻ്റെ മാതാവ് മഞ്ജുവിൻ്റെ സഹോദരി മർലിനും കുടുംബവും കഴിഞ്ഞ ആഴ്ച്ചയാണ് ബംഗ്ലൂരിൽ നിന്ന് നാട്ടിലെത്തിയത്. ശനിയാഴ്ച്ച രാവിലെ പതിനൊന്ന് മണിയോടെ വിലങ്ങാട് പുഴയിൽ കുളിക്കാനിറങ്ങിയതായിരുന്നു.

മൂന്ന് കുട്ടി കളും മുങ്ങി പോവുകയായിരുന്നു. ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാർ കല്ലാച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രണ്ട് കുട്ടികൾ മരണമടയുകയായിരുന്നു.

Post a Comment

Previous Post Next Post