Trending

സാന്തോം - സാപ്പ് ഫുട്ബോൾ അക്കാദമി അവധിക്കാല പരിശീലന പരിപാടി ആരംഭിക്കുന്നു





കൂരാച്ചുണ്ട് സെന്റ് തോമസ് യു.പി, ഹൈസ്ക്കൂൾ മാനേജ്മെന്റ് സഹകരണത്തോടെ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അഡ്വ വി.കെ ഹസീനയുടെ നേതൃത്വത്തിൽ ആരംഭിച്ച സാന്തോം - സാപ്പ് ഫുട്ബോൾ അക്കാദമിയിൽ അവധിക്കാല പരിശീലന ക്യാമ്പ് ആരംഭിച്ചിരിക്കുന്നു. 

2022 ജനുവരിയിൽ തുടങ്ങിയ ക്യാമ്പിൽ ചുരുങ്ങിയ കാലയളവിനുള്ളിൽ തന്നെ രണ്ട് വിദ്യാർത്ഥികളെ ഗോവയിൽ വെച്ച് നടക്കുന്ന നാഷ്ണൽ ഫുട്ബോൾ ട്രെയിനിംങ് ക്യാമ്പിലേക്ക് സെലക്ട് ആക്കുവാൻ അക്കാദമിക്ക് കഴിഞ്ഞിട്ടുണ്ട്. 

  മലയോര മേഖലയിൽ നിന്നും പ്രൊഫഷണൽ ഫുട്ബോൾ താരങ്ങളെ വളർത്തിയെടുക്കുക എന്ന ഉദ്ദേശത്തോടെ തുടങ്ങിയ അക്കാദമിയുടെ അവധിക്കാല ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ താഴെ കാണിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്.

9846307086
9495281620

Post a Comment

Previous Post Next Post