Trending

തക്കാളി കൃഷി




🎋🌱🎋🌱🎋🌱🎋🌱
*കാർഷിക അറിവുകൾ*
*Date : 07-04-2022*
🎋🌱🎋🌱🎋🌱🎋🌱

*🌴തക്കാളി🌴*
➿➿➿➿➿➿➿

```എളുപ്പത്തിൽ കൃഷി ചെയ്യാവുന്ന ഒരു പച്ചക്കറിയാണ് തക്കാളി .

തക്കാളി ഒരു ഉഷ്ണകാല സസ്യം കൂടിയാണ്. ഉഷ്ണമേഖലയിലെ വരണ്ട പ്രദേശങ്ങളിലാണ് തക്കാളി സമൃദ്ധമായി വളരുന്നത്. ബാക്ടീരിയാ വാട്ടമില്ലാത്ത ഇനങ്ങൾ തിരഞ്ഞെടുക്കാൻ ‍ ശ്രദ്ധിക്കുക. ശക്തി, മുക്തി, അനഘ, വെള്ളായണി വിജയ്, മനുലക്ഷ്മി എന്നിവ ബാക്ടീരിയാ വാട്ടം ചെറുക്കാൻ കഴിവുള്ള തക്കാളിയിനങ്ങളാണ്.

ഉഷ്ണമേഖലയിലെ വരണ്ട പ്രദേശങ്ങളിലാണ് തക്കാളി സമൃദ്ധമായി വളരുക . ബാക്ടീരിയെ തടയാൻ ഒരു കപ്പ്‌ അല്ലെങ്കില്‍ 150 ഗ്രാം പാകം ചെന്ന തക്കാളി വിറ്റാമിന്‍ എ, സി, കെ, ഫോലേറ്റ്‌, പൊട്ടാസ്യം എന്നിവയുടെ സ്രോതസിന് കഴിയും.
𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻
തക്കാളിയിൽ സ്വാഭാവികമായി തന്നെ സോഡിയം, പൂരിത കൊഴുപ്പ്‌, കൊളസ്ട്രോള്‍, കലോറി എന്നിവ കുറവാണ്‌. ഇതിന്‌ പുറമെ തക്കാളി ആരോഗ്യത്തിനാവശ്യമായ തയാമിന്‍, നിയാസിന്‍, വിറ്റാമിന്‍ ബി6,മഗ്നീഷ്യം, ഫോസ്‌ഫറസ്‌, ചെമ്പ്‌ എന്നിവയും നൽകും. ഒരു കപ്പ്‌ തക്കാളി 2 ഗ്രാം ഫൈബർ തരും അതായത്‌ ഒരു ദിവസം ആവശ്യമായ ഫൈബറിന്റെ 7 ശതമാനം. തക്കാളിയിൽ‍ ജലത്തിന്റെ അളവ്‌ കൂടുതലാണ്‌.

തക്കാളി ഉൾപ്പടെ നിരവധി പഴങ്ങളും പച്ചക്കറികളും സാധാരണ കഴിക്കുന്നത്‌ ഉയർന്ന രക്തസമ്മർദ്ദം, ഉയർന്ന കൊളസ്ട്രോൾ‍,പക്ഷാഘാതം,ഹൃദ്രോഗങ്ങൾ‍ എന്നിവയിൽ നിന്നും നമുക്ക് സംരക്ഷണം നൽക്കുകയും ചെയ്യും . പോഷക ഗുണം ഏറെയുള്ള ഫലവുമാണിത് .തക്കാളി രക്തത്തിലെ പഞ്ചാരയുടെ അളവ്‌ സന്തുലിതമായി നിലനിര്‍ത്തും. തക്കാളിയിലടങ്ങിയിട്ടുള്ള ക്രോമിയം രക്തത്തിലെ പഞ്ചാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കും.

തക്കാളി കാഴ്ച മെച്ചപ്പെടുത്താൻ തക്കാളി സഹായിക്കുന്നു .തക്കാളിയിലെ വിറ്റാമിന്‍ എ ആണ്‌ കാഴ്ച മെച്ചപ്പെടുത്താനും നിശാന്ധത തടയാനും സഹായിക്കുന്നത്‌. കണ്ണിന്റെ കാഴ്ചയെ ബാധിക്കുന്ന മക്കുലാർഡീജനറേഷന്‍ പോലുള്ള കാഴ്ച വൈകല്യങ്ങൾ വരാനുള്ള സാധ്യത തക്കാളി കഴിക്കുന്നതിലൂടെ കുറയുമെന്നാണ്‌ പുതിയ പഠനങ്ങൾ‍ പറയുന്നത്‌.
𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻
ശരീര ഭാരം കുറയ്ക്കാൻ‍ തക്കാളി സഹായിക്കും. ശരീര ഭാരം കുറയ്ക്കാനും‍ ഭക്ഷണക്രമവും വ്യായാമവും പതിവാക്കിയിട്ടുണ്ടെങ്കിൽ എല്ലാ ദിവസവും തക്കാളി കൂടി കഴിച്ചു തുടങ്ങുക. സാലഡുകളിലും സാന്ഡ്‌ വിച്ചിലും മറ്റും ഇവ കൂടുതലായി ഉപയോഗിക്കാം. തക്കാളിയിൽ ധാരാളം ഫൈബറും വെള്ളവും അടങ്ങിയിട്ടുള്ളതിനാൽ‍ വയറ്‌ നിറയ്ക്കുന്ന ആഹാരങ്ങളായിട്ടാണ്‌ ഇതിനെ കാണുന്നത്‌. അധികം കലോറിയും കൊഴുപ്പും ഇല്ലാത്ത ഇവ വേഗം വയറ്‌ നിറയ്ക്കും.

ആരോഗ്യമുള്ള പല്ലുകൾ‍, അസ്ഥികൾ, മുടി, ചർമം എന്നിവ നിലനിർത്താൻ‍ തക്കാളി സഹായിക്കും. തക്കാളി ജ്യൂസിന്റെ ഉചിതമായ ഉപയോഗം കടുത്ത സൂര്യതാപങ്ങൾ‍ സുഖമാക്കും. തക്കാളി കൊണ്ടുണ്ടാക്കുന്ന ഫേസ് പായ്ക്കുകൾ‍ ചർമത്തിലെ വരകളും ചുളിവുകളും നീക്കം ചെയ്യുന്നതിനും മുഖക്കുരു തടയുന്നതിനും നല്ലതാണ്.

പ്രായമാകുന്നതു കൊണ്ട് മുഖത്തുണ്ടാകുന്ന ത്വക്കിന്റെ ഇലാസ്തികത മുതലായവയ്ക്ക് ഉപയോഗിക്കുന്ന പല സൗന്ദര്യ സംരക്ഷണ ലേപനങ്ങളും തക്കാളിയിലടങ്ങിയിട്ടുള്ള ധാതുക്കൾ‍ഉപയോഗിച്ചാണ് ഉണ്ടാക്കുന്നത്.```

കടപ്പാട് : ഓൺലൈൻ (ജിൻസ്.റ്റി.ജെ)
🎋🌱🎋🌱🎋🌱🎋🌱
➿➿➿➿➿➿➿
*🦋അനൂപ് വേലൂർ🦋*
➿➿➿➿➿➿➿

Post a Comment

Previous Post Next Post