കൂരാച്ചുണ്ട് : കൂരാച്ചുണ്ട് ഗ്രാമ പഞ്ചായത്ത് 13 -ാം വാർഡ് പുത്തേട്ട് താഴെ - മുത്താച്ചിപ്പാറ റോഡിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട നിർവഹിച്ചു. വാർഡ് മെമ്പർ സണ്ണി പുതിയകുന്നേൽ അദ്ധ്യക്ഷത വഹിച്ചു. സെബാസ്റ്റ്യൻ വടക്കേക്കുന്നേൽ സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് റസീന യൂസഫ്, വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ഒ.കെ. അമ്മദ്, വാർഡ് മെമ്പർമാരായ സിമിലി ബിജു, അൻസമ്മ എൻ. ജെ., ഡാർലി കക്കയം, മുൻ പഞ്ചായത്ത് പ്രസിഡന്റ് അഗസ്റ്റിൻ കാരക്കട, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോൺസൻ താന്നിക്കൽ, മുൻ മെമ്പർമാരായ സിനി ജിനോ, ജോസ് കെ.പോൾ, ജിനോ തച്ചിലാടിയിൽ, ബിജു ചെറുപുറത്ത് എന്നിവർ പ്രസംഗിച്ചു.