കൂരാച്ചുണ്ട് : കെ.എസ്.ഇ.ബി പേരാമ്പ്ര സെക്ഷൻ പരിധിയിൽ വൈദ്യുതി മുടക്കം പതിവാകുന്നു. കഴിഞ്ഞ മൂന്നു ദിവസങ്ങളിൽ വൈദ്യുതി ബന്ധം പൂർണ്ണമായും ലഭിയ്ക്കാത്ത പ്രദേശങ്ങളുണ്ട്. മുട്ടന്തറ, കായണ്ണ, കരിക്കണ്ടൻപാറ, പൂവ്വത്താംകുന്ന് പ്രദേശവാസികൾ ആശ്രയിക്കുന്നത്
കെ.എസ്.ഇ.ബി പേരാമ്പ്ര സെക്ഷനാണ്. വൈദ്യുതി മുടക്കം പതിവാകുന്നതിനാൽ
നിത്യജീവിതംപ്പോലും താറുമാറാകുന്നതായി ജനങ്ങൾ പറയുന്നു. കുടിവെള്ള ക്ഷാമവും രൂക്ഷമാവുകയാണ്. മുന്നറിയിപ്പില്ലാതെ ദീർഘനേരം വൈദ്യുതി മുടങ്ങുന്നത് വ്യാപാര സ്ഥാപനങ്ങൾക്കും നഷ്ട്ടമുണ്ടാക്കുന്നു. വൈദ്യുതി മുടക്കം പതിവാകുന്നതിൽ കൃത്യമായ മറുപടി പറയാൻ കെ.എസ്.ഇ.ബി. ജീവനക്കാർ തയ്യാറാകുന്നില്ലെന്നാണ് ജനങ്ങൾ പറയുന്നത്.