Trending

സാമൂഹിക സാമ്പത്തിക സർവേ ജൂലൈയിൽ



79-ാം സാമൂഹിക സാമ്പത്തിക സർവേ ജൂലായിൽ ആരംഭിക്കും. വിദ്യാഭ്യാസം, ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻ ടെക്നോളജി, ആരോഗ്യം, അടിസ്ഥാന സൗകര്യങ്ങൾ എന്നീ മൊഡ്യൂളുകൾ ചേർന്ന സർവേയും ആയുഷ് സർവേയുമാണ് ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

കുടുംബത്തിലെ മൂന്ന് വയസ്സിന് മുകളിലുള്ള ഓരോ അംഗവും പ്രീപ്രൈമറി മുതൽ ഉന്നത വിദ്യാഭ്യാസംവരെയുള്ള വിവിധ കോഴ്സുകളും വിദ്യാഭ്യാസ നിലവാരവും  രേഖപ്പെടുത്തും. കമ്പ്യൂട്ടർ, ലാപ്ടോപ്, മൊബൈൽ ഫോൺ തുടങ്ങിയവ ഉപയോഗിക്കാനും ഇ-മെയിൽ അയക്കാനും സ്വീകരിക്കാനും കഴിവുണ്ടോ എന്നീ വിവരവും ശേഖരിക്കും.

ആശുപത്രി വാസത്തിനും അല്ലാതെയുമായി വിവിധ ചികിത്സകൾക്കായി ചെലവായ തുകയാണ് പ്രധാനമായും ആരോഗ്യ മൊഡ്യൂളിൽ ശേഖരിക്കുന്നത്. ആയുഷ് മരുന്നുകളുടെ ലഭ്യത, ചികിത്സാച്ചെലവ്, ഏതൊക്കെ അസുഖങ്ങൾക്കാണ് ആയുഷ് ഉപയോഗിച്ചത് തുടങ്ങിയ വിവരങ്ങളാണ് രേഖപ്പെടുത്തുക. ആയുഷ് സംബന്ധിച്ച് പൂർണതോതിൽ എൻ.എസ്.ഒ നടത്തുന്ന ആദ്യത്തെ വാർഷിക സർവ്വേ ആണെന്ന പ്രത്യേകതയുമുണ്ട്.

Post a Comment

Previous Post Next Post