നിസാം കക്കയത്തിന്റെ ആദ്യ രചനയായ "മ്മളെ കോഴിക്കോട്" പുസ്തക വിതരണത്തിലെ വരുമാനത്തിൽ നിന്ന് ബ്ലഡ് ക്യാൻസർ ബാധിതനായി ചികിത്സയിൽ കഴിയുന്ന തലയാട് സ്വദേശി 14 വയസുള്ള മുഹമ്മദ് സഹലിന്റെ ചികിത്സാ സഹായ നിധിയിലേക്ക് 6000 രൂപ എഴുത്ത്കാരൻ നിസാമിന്റെ മകൻ അഷ്മിൻ നിസാം ചികിത്സാ സഹായ കമ്മിറ്റി കൺവീനർ പി. ഉസ്മാന് കൈമാറി.
ആദ്യ ഘട്ടത്തിൽ 20,000 രൂപ സെബിൻ ചികിത്സാ സഹായ നിധിയിലേക്കും, രണ്ടാം ഘട്ടത്തിൽ 10,000 രൂപ അലിവ് ചാരിറ്റബിൾ ട്രസ്റ്റ് കല്ലുള്ളതോടിനും കൈമാറിയിരുന്നു.
സാമൂഹ്യ-സേവന രംഗത്തെ കൂട്ടായ്മകൾക്കും, വിവിധ പ്രയാസങ്ങൾ അനുഭവിക്കുന്നവർക്കുമായി ഇനിയും ഫണ്ട് ചെലവിടുകയാണ് ലക്ഷ്യമെന്ന് നിസാം അറിയിച്ചു.
"കോഴിക്കോടിനെ അറിയാം..ഒപ്പമിത്തിരി നന്മയുമാണ് 'മ്മളെ കോഴിക്കോട് പുസ്തകം..
പുസ്തകം ആവശ്യമുള്ളവർക്ക്
9400364335 എന്ന നമ്പറിൽ ബന്ധപ്പെടാം