കൂരാച്ചുണ്ട് : ശങ്കരവയൽ വാലുമ്മേൽ പാറഭാഗത്ത് കാട്ടുപന്നികളുടെയും, ഇഴജന്തുക്കളുടെയും ശല്യം രൂക്ഷമാകുന്നു.
പകൽ സമയങ്ങളിൽ ഈ ഭാഗത്ത് നിന്ന് ഇറങ്ങുന്ന കാട്ടുപന്നികളുടെ കൂട്ടം ,കാർഷിക വിളകൾ നശിപ്പിക്കുന്നതിന് പുറമെ, ഈ പ്രദേശങ്ങളിൽ തൊഴിലെടുക്കുന്ന തൊഴിലുറപ്പ് ജീവനക്കാർ, കുട്ടികൾ എന്നിവർക്ക് പകൽ പോലും പുറത്തിറങ്ങാൻ പറ്റാത്ത വിധം ഉള്ള ദയനിയ അവസ്ഥയാണ്.
കഴിഞ്ഞ ഏതാനും മാസം മുൻപ് സ്വകാര്യ വ്യക്തിയുടെ കാട്കയറി കിടക്കുന്ന ഭൂമിയിൽ നിന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പന്നിയെ വെടിവെച്ചു കൊന്നിരുന്നു. വർഷങ്ങളായി കാട് കയറി കിടക്കുന്ന സ്വകാര്യ വ്യക്തിയുടെ ഭൂമിയാണ് , ഇപ്പോൾ കാട്ടുമൃഗങ്ങളുടെയും, ഇഴജന്തുക്കളുടെയും സംഹാരഭൂമി.
പ്രദേശത്തെ ജനങ്ങളുടെ സ്വത്തിനും, ജിവനും മതിയായ സുരക്ഷ ഉറപ്പാക്കാൻ വേണ്ട നടപടികൾ അധികാരികൾ കൈകൊള്ളണമെന്നാണ് പ്രദേശവാസികളുടെ ശക്തമായ ആവശ്യം.
Tags:
Local