Trending

സാന്തോം സാപ്പിലെ മിന്നും താരങ്ങൾ




കൂരാച്ചുണ്ട് : കൂരാച്ചുണ്ട് ഗ്രാമത്തിന്റെ ആശയും ആവേശവുമായി മാറുകയാണ് സെന്റ് തോമസ് ഹൈസ്കൂളിലെ വിദ്യാർഥികളായ സെബിനാ വർക്കിയും, മാർട്ടിൻ അബ്രാഹവും.


വിദ്യാലയത്തിൽ ആരംഭിച്ച സാന്തോം സാപ്പ് ഫുട്ട്ബോൾ അക്കാദമിയിലൂടെ കളിച്ചു വളർന്ന ഈ താരങ്ങളുടെ കേളീമികവ് കണ്ട് ഫുട്ട്ബോളിന്റെ മക്കയായ ഗോവയിൽ നടക്കുന്ന ദേശീയപരിശീലന ക്യാമ്പിലേയ്ക്ക് ക്ഷണം ലഭിക്കുകയുണ്ടായി. ഇന്ത്യയിലെ വമ്പൻ ക്ലബ്ബുകളായ എഫ്.സി. ഗോവ, ചർച്ചിൽ ബ്രദേഴ്സ്, നോർത്ത് ഈസ്റ്റ് യുണൈറ്റഡ് തുടങ്ങിയ പ്രൊഫഷണൽ ടീമുകളുടെ സെലക്ഷൻ ക്യാമ്പു കൂടിയാണ് ഒരു മാസക്കാലത്തെ ഗോവൻ പരിശീലനം .


കൂരാച്ചുണ്ടിൽ നിന്നും നാടാടെയാണ് കായിക താരങ്ങൾക്ക് ഇത്തരം ക്യാമ്പിലേയ്ക്ക് ലഭിയ്ക്കുന്ന പ്രവേശനം. വിദ്യാലയത്തിൽ പരിശീലനം നേടുന്ന നൂറുകണക്കിന് ഫുട്ട്ബോൾ താരങ്ങളുടെ സ്വപ്ന സാക്ഷാൽക്കാരമാണ് ഈ മിടുക്കർ സ്വായത്തമാക്കിയത്.

കൂരാച്ചുണ്ട് സാന്തോം സാപ്പിലെ കുട്ടികളെ പരിശീലിപ്പിക്കുന്ന കോച്ചുമാരുടേയും സംഘാടകരുടേയും ചിരകാല സ്വപ്നം കൂടിയാണിത്.

മാർട്ടിൻ എബാഹം കൂരാച്ചുണ്ട് മണ്ണു പൊയിൽകൂനു കുന്നേൽ ക്ലയിൻ - ജിജി ദമ്പതികളുടെ മകനും,
സെബിന വർക്കി, കൂരാച്ചുണ്ട് ശങ്കരവയൽ വെൺമേനികട്ടയിൽ വർക്കി - ലൂണാ ദമ്പതികളുടെ മകളുമാണ്.

Post a Comment

Previous Post Next Post