Trending

നിര്യാതനായി


🌹🌹🌹🌹🌹🌹



*ടി.ഡി. സെബാസ്റ്റ്യൻ* മലയാള മനോരമ, മാധ്യമം ദിനപത്രങ്ങളിൽ ദീർഘകാലം പ്രാദേശിക ലേഖകനായി പ്രവർത്തിച്ച തെക്കെപറമ്പിൽ ടി.ഡി. സെബാസ്റ്റ്യൻ ( ബേബി മാസ്റ്റർ -   70 ) നിര്യാതനായി.

ശ്വാസകോശ സംബന്ധമായ അസുഖം മൂലം ചികിത്സയിലായിരുന്നു. മലയാള മനോരമയുടെ കോടഞ്ചേരി  ലേഖകനും , പിന്നീട് മാധ്യമം പത്രത്തിൽ കോടഞ്ചേരി , തിരുവമ്പാടി, താമരശേരി, ഈങ്ങാപ്പുഴ ലേഖകനായും പ്രവർത്തിച്ചു. കൂരാച്ചുണ്ട് സെന്റ് തോമസ് പ്രൈവറ്റ് കോളജ് പ്രിൻസിപ്പളായും പ്രവർത്തിച്ചു.

ഭാര്യ : അന്നമ്മ തിരുവമ്പാടി പുതുപ്പറമ്പിൽ കുടുംബാംഗമാണ്.

 മക്കൾ  : നിഷ ടി. ബാസ്റ്റ്യൻ ( നേഴ്സ്, അൽമാസ് ഹോസ്പിറ്റൽ കോട്ടയ്ക്കൽ ) നിധി . ടി. ബാസ്റ്റ്യൻ ( എറണാകുളം ), നിഖിൽ .ടി . ബാസ്റ്റ്യൻ ( ഖത്തർ )

മരുമക്കൾ : പീയൂസ് ചാക്കോ തേക്കുംകാട്ടിൽ , കോടഞ്ചേരി, ലിൻസ് ഏബ്രഹാം പുരയിടത്തിൽ - എറണാകുളം, റിയ ജോൺസൺ, കുറ്റിക്കാട്ടിൽ, തൃശൂർ .

സംസ്ക്കാരം ശുശ്രൂഷകൾ ഇന്ന് ബുധൻ 3.30 ന് സ്വഭവനത്തിൽ നിന്ന് ആരംഭിച്ച് സെന്റ് വിൻസെന്റ് ഇടവക ഈങ്ങാപുഴയിലെ ശുശ്രൂഷകൾക്ക് ശേഷം സെന്റ് ജോർജ് പള്ളി പുതുപ്പാടി സെമിത്തേരിയിൽ.

Post a Comment

Previous Post Next Post