കൂരാച്ചുണ്ട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാത്രം 75 ലക്ഷം രൂപക്ക് മുകളിൽ തുക ഇത്തവണത്തെ ബഡ്ജറ്റിൽ നീക്കിവെച്ചിട്ടുള്ളതായി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അഡ്വ: വി.കെ. ഹസീന അറിയിച്ചു.
*ബഡ്ജറ്റിൽ അനുവദിച്ച തുക ചുവടെ ചേർക്കുന്നു.*
കൂരാച്ചുണ്ട് CHC യുടെ നവീകരണ പ്രവൃത്തികൾക്ക് 50 ലക്ഷം രൂപ.
ഉപകരണങ്ങൾ വാങ്ങുന്നതിന് ബാലുശ്ശേരി താലൂക്ക് ആശുപത്രിക്കും കൂരാച്ചുണ്ട് സി.എച്ച്. സിക്കും കൂടി 40 ലക്ഷം രൂപ.
ഉള്ളേര്യ സി.എച്ച്.സി. കൂരാച്ചുണ്ട് സി.എച്ച് .സി എന്നിവിടങ്ങളിലേക്ക് മരുന്നുകൾ വാങ്ങാൻ 13 ലക്ഷം രൂപ എന്നിങ്ങനെ അനുവദിച്ചു .