🎋🌱🎋🌱🎋🌱🎋🌱
*കാർഷിക അറിവുകൾ*
*Date : 07-03-2022*
🎋🌱🎋🌱🎋🌱🎋🌱
*🌴അവൊക്കാഡോ🌴*
➿➿➿➿➿➿➿
```ബട്ടര്‍ ഫ്രൂട്ട് എന്ന പേരില്‍ സുപരിചിതമായ അവൊക്കാഡോ മെക്സിക്കോയില്‍ ജനിച്ച ഒരു മിതോഷ്ണ മേഖലാ ഫലവൃക്ഷമാണ്. ഉഷ്ണമേഖലാ സാഹചര്യമുള്ള ഏതു പ്രദേശത്തും അനായാസമായി വളര്‍ത്താവുന്ന അവൊക്കാഡോ പാശ്ചാത്യരാജ്യങ്ങളില്‍ ഏറ്റവും ജനപ്രീതി നേടിയ പഴങ്ങളിലൊന്നാണ്.
1892-ല്‍ ഇന്ത്യയില്‍ ഈ പഴം എത്തിയെങ്കിലും അവൊക്കാഡോയുടെ കൃഷി ഏതാനും ചില പ്രദേശങ്ങളില്‍ മാത്രം ഒതുങ്ങിനിന്നു. പെഴ്സിയ അമേരിക്കാന (Persia americana) എന്ന പേരില്‍ ശാസ്ത്രലോകത്ത് അറിയപ്പെടുന്ന അവൊക്കാഡോ ലോറെസി സസ്യകുടുംബത്തിലെ അംഗമാണ്. ഏതാണ്ട് 800 ലധികം ഇനങ്ങളുള്ള അവൊക്കാഡോ പ്രധാനമായും മൂന്ന് വിഭാഗത്തില്‍പ്പെടുന്നു.
മെക്സിക്കന്‍, ഗ്വാട്ടിമാലന്‍, വെസ്റ്റ് ഇന്ത്യന്‍, ഈ മൂന്ന് വിഭാഗത്തിലും അറിയപ്പെടുന്ന ഇനങ്ങള്‍ക്ക് വ്യാവസായിക പ്രാധാന്യമുണ്ട്. വെസ്റ്റ് ഇന്ത്യന്‍ വിഭാഗത്തില്‍പ്പെടുന്ന ഇനങ്ങളുടെ പഴങ്ങളാണ് ഏറ്റവും വലുത്. ഏതാണ്ട് ഒരു കിലോയോളം തൂക്കമുണ്ട്. ഉഷ്ണമേഖലാ പ്രദേശങ്ങള്‍ക്ക് വളരെ യോജിച്ചതാണ് ഈ വിഭാഗത്തിലെ പല ഇനങ്ങളും. സബ് ട്രോപ്പിക്കല്‍ (മിതോഷ്ണ മേഖലാ) പ്രദേശങ്ങള്‍ക്ക് അനുയോജ്യമായ ഹാസ് ഇനങ്ങള്‍ ഗ്വാട്ടിമാലന്‍ വിഭാഗത്തില്‍പ്പെടുന്നവയാണ്. യൂറോപ്പില്‍ ഏറ്റവും ആവശ്യമുള്ളത് ഈ ഇനങ്ങള്‍ക്കാണ്.
𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻
ഏകദേശം 15 മീറ്ററോളം ഉയരത്തില്‍ വളരുന്ന നിത്യഹരിത മരങ്ങള്‍ കാണാന്‍ വളരെ ഭംഗിയുള്ളതാണ്. വ്യാവസായികമായി കൃഷി ചെയ്യുമ്പോള്‍ മരങ്ങളെ ആദ്യകാലങ്ങളില്‍ പ്രൂണ്‍ ചെയ്ത് രൂപപ്പെടുത്തുന്നതാണ് മികച്ച വിളവിന് നല്ലത്. ചിലപ്പോള്‍ രണ്ടുതവണ പുഷ്പിക്കാറുണ്ട്. പരാഗണം നടന്ന് ആറുമാസത്തിലധികം വേണ്ടിവരും മൂപ്പെത്താന്‍. പുറംതൊലി പച്ചയോ കടും പര്‍പ്പിളോ ആകാം. ഉള്‍ക്കാമ്പ് മഞ്ഞയോ മഞ്ഞ കലര്‍ന്ന പച്ചയോ ആയിരിക്കും. പാകമായി പഴുത്ത കായ്കളുടെ ഉള്‍ക്കാമ്പ് മൃദുവും വെണ്ണയുടെ പരുവത്തിലുമായിരിക്കും.
നല്ല നീര്‍വാര്‍ച്ചയുള്ള ഏതു മണ്ണിലും അവൊക്കാഡോ വളരും. ക്ലെഫ്റ്റ് ഗ്രാഫ്റ്റ് വഴി ഉത്പാദിപ്പിക്കുന്ന തൈകളാണ് കൃഷിക്ക് നല്ലത്. മഴയുടെ തുടക്കത്തില്‍ തൈകള്‍ നടാം. വളപ്രയോഗം നടത്തിയാല്‍ ചെടികള്‍ നന്നായി വളരും. ജൈവവളങ്ങളും സംയുക്തവളങ്ങളും ഉപയോഗിക്കാം. ഇതിനുപുറമേ സൂക്ഷ്മമൂലകങ്ങളായ ബോറോണ്‍, സിങ്ക്, അയണ്‍ എന്നിവയും നല്‍കണം.
കേരളത്തില്‍ കൃഷി ചെയ്യുന്ന മികച്ച ഇനമായ ‘കല്ലാര്‍ റൗണ്ട്’ ജനപ്രീതി നേടിയ ഇനമാണ്. തമിഴ്നാട് കാര്‍ഷിക സര്‍വ്വകലാശാല 1997-ല്‍ പുറത്തിറക്കിയ TKD-1 ആണ് ഇന്ത്യയില്‍ നിന്നുള്ള ആദ്യത്തെ അവൊക്കാഡോ വെറൈറ്റി. കടുംപച്ച നിറത്തിലുള്ള ഇടത്തരം ഉരുണ്ട കായ്കളാണ് ഇതിന്‍റെ പ്രത്യേകത.
𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻
പ്രായമായ ഒരു മരത്തില്‍നിന്ന് 250 കിലോ വരെ വിളവ് പ്രതീക്ഷിക്കാം. തമിഴ്നാട്ടിലെ ലോവര്‍ പളനി പ്രദേശത്ത് കൃഷിചെയ്യുന്ന സീഡ് ലെസ് ഇനം, നൂറുഗ്രാം തൂക്കം വരുന്ന കായ്കള്‍ ഒരുമരത്തില്‍ തന്നെ ആയിരത്തോളം ഉണ്ടാകാറുണ്ട്.```
കടപ്പാട് : ഓൺലൈൻ
🎋🌱🎋🌱🎋🌱🎋🌱
➿➿➿➿➿➿➿
*🦋അനൂപ് വേലൂർ🦋*
➿➿➿➿➿➿➿
Tags:
Local