Trending

പുസ്തക പ്രകാശനം





കൂരാച്ചുണ്ട് : കക്കയം സ്വദേശിയും രാഷ്ട്രീയ- സാംസ്ക്കാരിക - സാമൂഹ്യ രംഗത്തെ നിറസാന്നിധ്യവുമായ നിസാം കക്കയം രചിച്ച *മ്മളെ കോഴിക്കോട്* പുസ്തകത്തിൻ്റെ പ്രകാശനം ചരിത്രമുറങ്ങുന്ന കല്ലായി പുഴയോരത്ത് ഇന്ന് വൈകിട്ട് 4ന് പ്രശസ്ത നടൻ മാമുക്കോയ പ്രകാശനം ചെയ്യും. നിസാമിൻ്റെ മാതാപിതാക്കൾ ഏറ്റുവാങ്ങും.

കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിലൂടെ 150 ദിവസങ്ങൾ സഞ്ചരിച്ചാണ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. 100 പേജുള്ള പുസ്തകത്തിൻ്റെ വില 150 രൂപയാണ്.

പുസ്തക വിൽപനയുടെ ലാഭം മുഴുവൻ BDK അടക്കമുള്ള 4 സന്നദ്ധ സംഘടനകൾക്കാണ്. പുസ്തകങ്ങൾ ലഭിക്കാൻ 9400364335 നമ്പറിൽ ബന്ധപ്പെടുക.

Post a Comment

Previous Post Next Post