Trending

തൊട്ടിൽപ്പാലത്ത് ഉണ്ടായ വാഹന അപകടത്തിൽ വിട്ടമ്മയ്ക്ക് ദാരുണാന്ത്യം.




തൊട്ടിൽപ്പാലം : മൂന്നാംകൈയിൽ അമിതവേഗതയിൽ കുറ്റ്യാടി ഭാഗത്തേക്ക് വന്ന കാർ ബൈക്കിൽ ഇടിച്ചുണ്ടായ അപകടത്തിൽ സ്ത്രീ മരിച്ചു, രണ്ട് പേർക്ക് പരിക്കേറ്റു.


തൊട്ടിൽപ്പാലം
കൂടലിലെ കിഴക്കയിൽമീത്തൽ കല്യാണി ( 64 ) ആണ് മരണപ്പെട്ടത്. മരണപ്പെട്ട കല്യാണിയുടെ
ഭർത്താവ് കരുണാകരൻ, തെക്കയിൽ പോക്കർ എന്നിവർക്കാണ് പരിക്കേറ്റത്.

 
കാറിൻ്റെ മുന്നിൽ കരുണാകാരനും ഭാര്യയും സഞ്ചരിച്ച സ്കൂട്ടറിന് പിന്നിൽ അമിത വേഗതയിൽ വന്ന കാർ ഇടിക്കുകയായിരുന്നു.


സ്കൂട്ടരിൽ  തെറിച്ച് വീണ് റോഡരികിൽ മറ്റൊരു ബൈക്കിൽ ഉണ്ടായിരുന്ന പോക്കർ എന്നയാർക്കും പരിക്കേറ്റു.

പരിക്കേറ്റ രണ്ട് പേരും തൊട്ടിൽപ്പാലം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

 
അപകടത്തിനിടയാക്കിയ കാറും കാറോടിച്ചയാളെയും തൊട്ടിൽപ്പാലം പോലീസ് കസ്റ്റഡിയിൽ എടുത്തു.
തൊട്ടിൽപാലത്ത് രൂപിണി ടെക്സ്റ്റയിൽസ് നടത്തുന്ന ഭർത്താവ് കരുണാകരനും ഒന്നിച്ച് യാത്ര ചെയ്യവേ ആണ് ഈ ദാരുണാന്ത്യം.

ഏറെ കാലം കുരാച്ചുണ്ടിൽ ബാർബർ ഷോപ്പ് നടത്തിയിരുന്ന കരുണാകരനും, ഭാര്യയും പിന്നിട് കോയിപറമ്പിൽ നിന്ന് തൊട്ടിൽ പാലത്തെക്ക്സ്ഥി ര താമസമാക്കുകയായിരുന്നു.

മക്കൾ: ബിന്ദു. ബിജു.

Post a Comment

Previous Post Next Post