കൂരാച്ചുണ്ട് : ജൽജീവൻ കൂരാച്ചുണ്ട് പഞ്ചായത്ത് വാർഡ് ക്ളസ്റ്റർ ശില്പശാല
പഞ്ചായത്ത് ഹാളിൽ വെച്ച് നടന്നു. പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട ഉദ്ഘാടനം ചെയ്തു.
രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, അംഗൻവാടി ടീച്ചർമാർ, സി,ഡി എസ്,കുടിവെള്ള കമ്മിറ്റി ഭാരവാഹികൾ ,ആശാവർക്കർമാർ എന്നിവരാണ് പങ്കെടുത്തത്.ജൽജീവൻ മിഷൻ ടീംലീഡർ സുനിൽ കുമാർ ഉണ്ണികുളം സ്വാഗതം പറഞ്ഞു,
നടുവണ്ണൂർ കമ്മ്യൂണിറ്റി ഫെസിലിറ്റേറ്റർ ലിജി കെ ജൽജീവൻ പദ്ധതിയെ പറ്റി വിശദീകരിച്ചു.
വൈസ് പ്രസിഡന്റ് റസീനയൂസഫ് അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഒ കെ അമ്മദ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിമിലി ബിജു, വാർഡ് മെമ്പർമാരായ
വിൽസൻ (വാർഡ് 1) ആൻസമ്മ(2) വിൻസി തോമസ്(3) സിനി ഷിജോ (8) എന്നിവർ സംസാരിച്ചു.
തുടർന്ന് വാർഡുതലത്തിൽ പ്രതിനിധികൾ ഗ്രൂപ്പായി തിരിഞ്ഞു ചർച്ച നടത്തി.വാർഡുകളിലെ പ്രശ്നങ്ങൾ കൺവീനർമാർ അവതരിപ്പിച്ചു.കമ്മ്യൂണിറ്റി ഫെസിലിറ്റേറ്റർ അമലു ഷാജി നന്ദി പറഞ്ഞു.
Tags:
Local