കുരാച്ചുണ്ട് : മാർച്ച് 22 അന്താരാഷ്ട്ര ജല ദിനവുമായി ബന്ധപ്പെട്ട് കേരള ഗ്രാമ നിർമ്മാണ സമിതി ഏജൻസിയുടെ ജൽജീവൻ മിഷൻ പ്രൊജക്റ്റിന്റെ ഭാഗമായി പഞ്ചായത്തുമായി സഹകരിച്ച് കൂരാച്ചുണ്ട് സെൻറ് തോമസ് യു പി സ്കൂൾ അധ്യാപകരും കുട്ടികളും പങ്കെടുത്ത ജലദിന ബോധവൽക്കരണ റാലി പ്രസിഡൻറ് ശ്രീ. പോളി കാരക്കട ഉദ്ഘാടനം ചെയ്തു.
കൂരാച്ചുണ്ട് യുപി സ്കൂളിൽ അങ്കണത്തിൽ നിന്നു തുടങ്ങി അങ്ങാടിയിലൂടെ, പഞ്ചായത്തിൽ അവസാനിപ്പിച്ചു
ഭരണ സമിതി അംഗങ്ങളായ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഒ കെ അമ്മദ്, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സിമിലി ബിജു മെമ്പർമാരായ വിൻസി തോമസ്, ഡാർലി അബ്രഹാം, സിനി ഷിജോ, മുൻ പ്രസിഡന്റ് അഗസ്റ്റിൻ കാരക്കട, ജൽ ജീവൻമിഷൻ കൂരാച്ചുണ്ട് പഞ്ചായത്ത് സി. എഫ് അമലു ഷാജി,യൂത്ത് കോഡിനേറ്റർ നവീൻ പ്രഭാകർ, സമൂഹത്തിലെ നാനാതുറകളിലെ പൊതു പ്രവരത്തകർ തുടങ്ങിയവർ പങ്കെടുത്തു, ആശംസകളർപ്പിച്ചു സംസാരിച്ചു.