കൂരാച്ചുണ്ട് : സെൻ്റ് തോമസ് യു.പി സ്കൂൾ കൂരാച്ചുണ്ടിൽ നിന്നും LSS, USS പരീക്ഷയിൽ ഉന്നത വിജയം നേടിയവരെയും, 2021-22 വർഷത്തിൽ വിവിധ മൽസരങ്ങളിൽ വിജയം വരിച്ചവരുമായ 38 വിദ്യാർത്ഥികളെ , സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ ആദരിച്ചു.
പ്രസ്തുത പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പോളി കാരക്കട ഉത്ഘാടനം ചെയ്തു.കുരാച്ചുണ്ട് സെൻ്റ് തോമസ് ഫൊറോന വികാരി ഫാ.ജെയിംസ് വാമറ്റത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തി .
പി.റ്റി.എ പ്രസിഡണ്ട് ബെസ്‌ലിൻ മഠത്തിനാൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ഹെഡ് മാസ്റ്റർ ബിജു മാത്യു സ്വാഗതവും, വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ Ok അമ്മദ്, പി.റ്റിഎ വൈസ് പ്രസിഡണ് ok ബഷീർ, ശ്രീമതി ആനീസ് ടി.ജെ എന്നിവർ ആശംസകളർപ്പിച്ചും സംസാരിച്ചു. ജിൻസി റ്റി പെരുംപാറ നന്ദി അർപ്പിച്ച യോഗത്തിൽ മാസ്റ്റർ സാവിയോ സാജു, വിദ്യാർത്ഥികളെ പ്രതിനിധികരിച്ച് സംസാരിച്ചു.