Trending

കാട്ടുപന്നികളെ അകറ്റാൻ ഇത്ര എളുപ്പം !! അറിയാം ഈ വിദ്യ.




കാട്ടുപന്നികളെ അകറ്റാംൻ ഇത്ര എളുപ്പം !!
അറിയാം ഈ വിദ്യ
 


വന്യമൃഗശല്യംമൂലം മലയോരത്തെ കർഷകർ കൃഷി ഉപേക്ഷിക്കേണ്ട സ്ഥിതിയാണ്. കാട്ടുപന്നി, മുള്ളൻപന്നി, കുരങ്ങ്, മയിൽ തുടങ്ങിയവയാണ് വ്യാപകമായി കാർഷികവിളകൾക്ക് വൻ നാശം വരുത്തുന്നത്.

മലയോര മേഖലകളിൽ കാട്ടുപന്നികളാണ് ഏറ്റവും കൂടുതൽ കൃഷിനശിപ്പിക്കുന്നത്. കപ്പ, വാഴ, ചേന, ചേമ്പ്, തെങ്ങിൻതൈ, കമുകിൻതൈ തുടങ്ങിയവയെല്ലാം ഇവ കുത്തിമറിക്കും.

ഒട്ടേറെ കർഷകർക്ക് ആണ് ഇവയുടെ കുത്തേറ്റ്‌ പരിക്കേൽക്കുന്നത്.

പന്നിയുടെ ആക്രമണം പേടിച്ച് കർഷകർക്ക് റബ്ബർടാപ്പിങിന് പുലർച്ചെ പോകാൻ പറ്റാത്ത സ്ഥിതിയാണ് നിലവിൽ മലയോരത്തു. ഇരുട്ടുന്നതിനു മുന്നേ വൈകിട്ട് റബ്ബർ വെട്ടി വെക്കണം എന്ന സ്ഥിതി ആണ്.

കാട്ടുപന്നികളെ അകറ്റാൻ വളരെ എളുപ്പമായ ഒരു മാർഗം ഉണ്ട്. ഏറ്റവും ലളിതമായ ഈ മാർഗം കൃഷിയിടത്തിന്റെ അതിരുകളിൽ ചെത്തിക്കൊടുവേലി എന്ന വള്ളിച്ചെടി നടുക എന്നതാണ്.

പന്നിയെ തുരത്തുന്നതിൽ കേമൻ ആണ് ചെത്തിക്കൊടുവേലി. ഇവയുടെ കിഴങ്ങ് ഔഷധമായും ഉപയോഗിക്കുന്നു.

ഇവയുടെ വേരുകളിലും കിഴങ്ങിലുമുള്ള നീര് പൊള്ളുൽ ഉണ്ടാക്കുന്നതും നീറ്റലുണ്ടാക്കുന്നതുമാണ്.

കാട്ടുപന്നിയുടെ മൂക്കിൽ ഇവ പറ്റിയാൽ പൊള്ളലുണ്ടാകും. പന്നികൾ മണ്ണ് കുത്തിമറിക്കുമ്പോൾ വേര് പൊട്ടുകയും പന്നികൾക്ക് പൊള്ളലേൽക്കുകയും ചെയ്യും.

അതുകൊണ്ട് ചെത്തിക്കൊടുവേലിയുള്ള ഇടത്ത് പന്നി വരില്ല.

കഴിഞ്ഞവർഷം കണ്ണൂർ ജില്ലാ പഞ്ചായത്ത് കർഷകർക്കായി ചെത്തിക്കൊടുവേലി വിതരണം ചെയ്തിരുന്നു. ഇവ അന്ന് വാങ്ങി നട്ട കർഷകർ കാട്ടുപന്നികളെ തടയാൻ ചെത്തിക്കൊടുവേലി ഫലപ്രദമാണെന്ന് സാക്ഷ്യപ്പെടുത്തുന്നു.

ചെത്തിക്കൊടുവേലി നടുന്ന ഇടങ്ങളിൽ എലിശല്യവും ഉണ്ടാവില്ല എന്നതും കപ്പ കൃഷി അടക്കം പല കൃഷികളും ചെയ്യുന്ന കർഷകർക്ക് ഉപകാരപ്രദം ആണ്.

Post a Comment

Previous Post Next Post