കൂരാച്ചുണ്ട് : വേൾഡ് കരാട്ടെ ഫെഡറേഷനിൽ ജഡ്ജ് ആൻ റഫറി അംഗീകാര പരീക്ഷയി ൽ ഉന്നത വിജയം നേടി കൂരാച്ചുണ്ട് കേളോത്തുവയൽ സ്വദേശി സിറാജ് തെരുവത്ത്.
യുഎഇയിലെ ഫുജൈറയിൽ വെച്ച് വേൾഡ് കരാട്ടെ ഫെഡ റേഷന്റെ കീഴിൽ നടന്ന പരിക്ഷയിൽ "ഫൈറ്റിംഗ് വിഭാഗത്തിലും 'കത്ത ഇനത്തിലുമാണ് സിറാജ് ഉന്നത വിജയം നേടിയത്.
എൺപതോളം രാജ്യങ്ങളിൽ നിന്നായി നൂറുകണക്കിന് ആളുകൾ പങ്കെടത്ത യോഗ്യതാ പരീക്ഷയി ലാണ് സിറാജിന്റെ മികവാർന്ന വിജയം.
അന്താരാഷ്ട്ര മത്സരങ്ങളിലും, വരാനിരിക്കുന്ന ഒളിംപിക്സി ലും ഇനി വിധികർത്താവാകും സിറാജ്. കേളോത്തുവയലിലെ പരേതനായ കുഞ്ഞബ്ദുള്ള, കുഞ്ഞാമിന ദമ്പതികളുടെ മുന്നാമത്തെ മകനായ സിറാജ് പ്രമുഖ കായിക അക്കാദമിയായ യുഎംഎഐയുടെ സീനിയർ അംഗവും പ്രവാസി ബിസിനസുകാരനുമാണ്.