Trending

അരിപ്പാറ വെള്ളചാട്ടത്തിൽ വീണ് പ്ലസ് ടു വിദ്യാർഥി മരിച്ചു.




*ആനക്കാംപൊയിൽ:* അരിപ്പാറ വെള്ളച്ചാട്ടത്തിൽ വീണ് പ്ലസ് ടു വിദ്യാർത്ഥി മരിച്ചു.
വടകര കോട്ടാക്കൽ ബീച്ച് സൽസബീൽ (18) ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് ഒരു മണിയോടെ പ്ലസ് ടു വിദ്യാർത്ഥികളായ ആറു പേരടങ്ങുന്ന സംഘമാണ് ഇവിടെ എത്തിയത്. വെള്ളച്ചാട്ടത്തിലേക്ക് കുളിക്കാനായി ഇറങ്ങുന്നതിനിടയിൽ പാറയിൽ തെന്നി വീഴുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാർ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.


Post a Comment

Previous Post Next Post