കൂരാച്ചുണ്ട് : . പഞ്ചായത്തിൽ വട്ട ചിറയിലെ ബഡ്സ് സ്കൂളിൽ കുടുംബശ്രീ ജില്ലാ മിഷനിൽ നിന്നു അനുവദിച്ച 12.5 ലക്ഷം രൂപയുടെ ഫർണിച്ചറും, ഉപകരണങ്ങളും പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട കൈമാറി ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് റസീന യൂസഫ് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യ കരായ ഒ.കെ അമ്മദ്, സിമിലി മെംബർമാരായ എൻ.ജെ. കെ ആൻസമ്മ, വിജയൻ കിഴക്കയിൽ മീത്തൽ, അധ്യാപിക കെ.അ വില, ജോളി ജോസഫ്, ബിജി സെബാസ്റ്റ്യൻ, സന്ദീപ് കളപ്പുര യ്ക്കൽ, ജലീൽ കുന്നുംപുറത്ത് എന്നിവർ പ്രസംഗിച്ചു.