കൂരാച്ചുണ്ട് : ലൈസൻസ് ഫിസ് , തൊഴിൽ നികുതി എന്നിവ അമിതമായ വർദ്ധിപ്പിക്കുന്നതിനെതിരെ, കേരള ബഡ്ജറ്റിൽ ചെറുകിട വ്യാപാരികളോടുള്ള അവഗണനക്കെതിരെ, ജി എസ് ടി യിലെ അപാകതകൾ പരിഹരിക്കുക എന്നി ആവശ്യങ്ങൾ മുൻനിറുത്തി, കേരള വ്യാപാര വ്യവസായ ഏകോപന സമിതി കൂരാച്ചുണ്ട് കമ്മിറ്റി സംഘടിപ്പിക്കുന്ന സായാഹന ധർണ്ണ ഇന്ന് തിങ്കൾ (14/3/2022) വൈകുന്നേരം 4 മണിക്ക് കൂരാച്ചുണ്ട് അങ്ങാടിയിൽ, ബാലുശേരി റോഡ്ജംഷനിൽ സംഘടിപ്പിക്കുന്നു ,
ധർണ്ണ ഉത്ഘാടനം ചെയ്ത് വ്യാപാര വ്യവസായ ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡണ്ട് അഷറഫ് മുത്തേടത്ത് സംസാരിക്കും.