കൂരാച്ചുണ്ട് : കോവിഡ് കാലത്ത് നിറുത്തലാക്കിയ 'മലയോര മേഖലയിലേക്ക് സർവീസ് നടത്തിക്കൊണ്ടിരുന്ന ദീർഘ, ഹ്രസ്വദൂരKSRTC ബസ് സർവീസുകൾ ,പുനരാം ഭി ച്ച് മലയോര മേ ല യിലെ രൂക്ഷമായ യാത്ര ക്ലേശം പരിഹരിക്കണമെന്ന മലയോര നിവാസികളുടെ ആവശ്യം ശക്തമാകുന്നു.
കോളേജുകളും, മറ്റ് വിദ്യാഭ്യസ സ്ഥാപനങ്ങളും തുറന്നതോടെ വിദ്യാർത്ഥികളും, സ്ഥിര യാത്രക്കാരായ ജിവനക്കാരും, മറ്റു യാത്രികരും യാത്ര ചെയ്യാൻ ബുദ്ധിമുട്ടുന്നു.
രാത്രി 7.30 കഴിഞ്ഞാൽ കോഴിക്കോട് നിന്ന് സർവിസ് ഇല്ലാത്തതിനാൽ മലയോര ഗ്രാമമായ കൂരാച്ചുണ്ടിലേക്ക് ഉള്ള യാത്രക്കാർക്ക് ഉണ്ടാകുന്ന ദുരിതത്തിന് ഉടൻ അറുതി വരുത്തുവാൻ അധികാരികളുടെ ശ്രദ്ധ അടിയന്തരമായി പതിയണമെന്നും ,നാട്ടുകാർ ആവശ്യപ്പെടുന്നു.