Trending

ഇഞ്ചി കൃഷി




🎋🌱🎋🌱🎋🌱🎋🌱
*കാർഷിക അറിവുകൾ*
*Date : 21-02-2022*
🎋🌱🎋🌱🎋🌱🎋🌱

*🌴ഇഞ്ചി🌴*
➿➿➿➿➿➿➿

```സിഞ്ചിബെറേസീ കുടുംബത്തിൽപ്പെട്ട, സിഞ്ചിബർ ഒഫിസിനൽ (Zingiber officinale) എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന ഇഞ്ചിയാണ് ഏലം കഴിഞ്ഞാൽ സുഗന്ധവ്യഞ്ജനങ്ങളിൽ ഏററവും പ്രാധാന്യമേറിയത്.

ദക്ഷിണേഷ്യയാണ് ഇഞ്ചിയുടെ ജന്മദേശം. ഭൂകാണ്ഡം ഉണക്കിയെടുക്കുന്നതാണ് ചുക്ക് (ഉണക്ക ഇഞ്ചി). ഇന്ത്യയിൽ നിന്നും കയററി അയയ്ക്കുന്ന ഇഞ്ചി 90 ശതമാനവും ചുക്കിന്റെ രൂപത്തിലാണ്.ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇഞ്ചി കൃഷി ചെയ്യുന്നുണ്ട്.

ഇന്ത്യ.ജമൈക്ക, നൈജീരിയ, തെക്കൻ ചൈന, ജപ്പാൻ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ രാജ്യങ്ങളിലാണ് അധികമായി ഇതിന്റെ കൃഷിയുളളത്. തായ്വാനിലും ആസ്ട്രേലിയയിലും അടുത്തകാലത്തായി ഇഞ്ചിക്കഷി ആരംഭിച്ചിട്ടുണ്ട്.
𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻
ജമൈക്കയും ഇന്ത്യയുമാണ്ഏററവും ഗുണമേന്മയുള്ള ഇഞ്ചി ഉൽപ്പാദകർ. നൈജീരിയൻ ഇനവും ഗുണത്തിൽ മുന്നിട്ടു നിൽക്കുന്നു. ചൈനയിൽ നിന്നും കയററി അയയ്ക്കുന്നത് ജിഞ്ചർ കാൻഡി ആക്കിയോ പഞ്ചസാരലായനിയിൽ ഇട്ടോ ആണ്. ചൈനയിൽ വിളയുന്ന ഇഞ്ചിക്ക് താരതമ്യേന എരിവും മണവും കുറവാണ്. ജപ്പാനിൽ നിന്നുള്ള ഇഞ്ചിക്കും ഇന്ത്യൻ ഇഞ്ചിയുടെ ഹൃദ്യമായ മണമില്ല.

അമേരിക്ക, ഇംഗ്ലണ്ട്, സൗദി അറേബ്യ, കാനഡ,ജപ്പാൻ, സിംഗപ്പൂർ എന്നീ രാജ്യങ്ങളാണ് പ്രധാനമായും ഇഞ്ചി ഇറക്കുമതി ചെയ്യുന്നത്. പാനീയ നിർമാണം, മസാലക്കൂട്ടുകൾ, ആഹാര സംസ്ക്കരണം എന്നീ ആവശ്യങ്ങൾക്കാണ് അവർ ഇഞ്ചി ഉപയോഗിക്കുന്നത്. സൗദി അറേബ്യയിൽ കാപ്പിക്ക് രുചികൂട്ടുവാൻ ഇഞ്ചി ഉപയോഗിക്കുന്നു.

ഇഞ്ചിയുടെ ഉൽപ്പാദത്തിലും കയററുമതിയിലും ഒന്നാമതായി നിൽക്കുന്നത്ഇന്ത്യയാണ്. ഇന്ത്യയിൽ മൊത്തം 77500 ഹെക്ടർ സ്ഥലത്തെ 1998-99) ഇഞ്ചിക്കഷിയിൽ നിന്നും 252,000 ടൺ ഇഞ്ചി ലഭിച്ചു. ഇതിൽ 8778 ടൺ കയറ്റുമതി ചെയ്ത വകയിൽ 41 കോടി രൂപയ്ക്കുള്ള വിദേശനാണ്യം നേടാൻ നമുക്ക് കഴിഞ്ഞു. ഇന്ത്യൻ ഇഞ്ചി കൊച്ചിൻ ജിൻജർ എന്ന പേരിലാണ് അറിയപ്പെടുന്നത്. ലോകത്തിൽ ഏറ്റവും മെച്ചപ്പെട്ട ഗുണമേന്മയുള്ള ഇഞ്ചി കൊച്ചിൻ ജിൻജർ ആണ്.
𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻
സൗദി അറേബ്യയും മററ് മധ്യപൗരസ്ത്യ രാഷ്ട്രങ്ങളുമാണ് ഇന്ത്യയിൽ നിന്നും പച്ച ഇഞ്ചിയും ബ്ലീച്ച് ചെയത ഇഞ്ചിയും ഇറക്കുമതി ചെയ്യുന്നു.അമേരിക്ക, ബ്രിട്ടൻ, കാനഡ, സിംഗപ്പൂർ എന്നീ രാജ്യങ്ങൾ ചുക്കാണ് ഇന്ത്യയിൽ നിന്നും വാങ്ങുന്നത്. ചുക്ക് പോലെ തന്നെ ഇഞ്ചി ഉൽപ്പന്നങ്ങളായ ജിൻജർ ഓയിലിന്റെയും ഒളിയോറസിന്റെയും ഏററവും വലിയ ഉൽപ്പാദകരും കയററുമതിക്കാരുമാണ് നമ്മൾ.

ഇഞ്ചിയുടെ ഉൽപ്പാദനവും കയററുമതിയും നേരിടുന്ന രണ്ടു പ്രധാന പ്രശ്നങ്ങൾ നാരിന്റെ അളവ് അധികമാണ് എന്നുള്ളതും ഉയർന്ന ഉൽപ്പാദനച്ചെലവുമാണ്.വിദേശ വിപണികളിൽ നാര് കുറവുള്ള ഇഞ്ചിക്കാണ് ഏററവും പ്രിയം. ഇഞ്ചിയുടെ ഉൽപ്പാദനത്തിന്റെ കാര്യത്തിൽ നാം മുന്നിലാണെങ്കിലും ഉൽപ്പാദനക്ഷമതയിൽ പുറകിലാണ്.

ഹെക്ടർ ഒന്നിന് ഫിലിപ്പെൻസിൽ 7.47 ടൺ ഇഞ്ചിയും ശ്രീലങ്കയിൽ 6.21 ടൺ ഇഞ്ചിയും ഉൽപ്പാദിപ്പിക്കുമ്പോൾ നമുക്ക് 3.66 ടൺ മാത്രമേ ഉൽപ്പാദിപ്പിക്കാൻ കഴിയുന്നുള്ളു. ഇന്ത്യയിൽ കേരളത്തിലാണ് ഇഞ്ചി ഏററവും അധികം ഉൽപ്പാദിപ്പിക്കുന്നത്.രാജ്യത്തെ മൊത്തം ഇഞ്ചി ഉൽപ്പാദനത്തിന്റെ 20 ശതമാനം വരും ഇത്.

കേരളത്തെപോലെ തന്നെ സിക്കിം, അസം, ത്രിപുര, അരുണാചൽപ്രദേശ് എന്നീ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെയും പ്രധാന നാണ്യവിളയാണ് ഇഞ്ചി. തമിഴ്നാട്,കർണാടകം, ആന്ധപ്രദേശ്, ഹിമാചൽപ്രദേശ് തുടങ്ങി ഇന്ത്യയിലെ ഒട്ടെല്ലാ

സംസ്ഥാനങ്ങളിലും ഇഞ്ചി കൃഷി ചെയ്യുന്നുണ്ട്. ഇന്ത്യയിൽ കേരളത്തിലാണ്ചുക്കിന്റെ സിംഹഭാഗവും ഉണ്ടാക്കുന്നത്. 2001-02-ൽ 40180 ടൺ ചുക്ക് ഉൽപ്പാദിപ്പിച്ചിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളിൽ വിളവെടുപ്പു സമയത്ത് ഇഞ്ചി ഉണക്കി ചുക്കാക്കാനുള്ള സൗകര്യമില്ലാത്തതിനാൽ പച്ച ഇഞ്ചിയായി ഉപയോഗിക്കുന്നു.
𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻
മാരൻ, വയനാട്, കുറുപ്പംപടി, റിയോഡി ജനിറോ, ചൈന, ഏറനാട്, ചേറനാട് തുടങ്ങിയ ഇനങ്ങൾക്ക് പുറമേ ഉൽപ്പാദനശേഷി കൂടിയ സുപ്രഭ, സുരുചി, സുരഭി.'ഹിമഗിരി, വരദ എന്നീ പുതിയ ഇനങ്ങളും കൃഷിക്കായി ശുപാർശ ചെയ്യപ്പെട്ടിട്ടുണ്ട്.ഉൽപ്പാദന ക്ഷമത വർധിപ്പിക്കുകയും ഉൽപ്പാദനച്ചെലവ് കുറയ്ക്കുകയുംചെയ്യേണ്ടത് ഇഞ്ചിക്കുഷിയുടെ വിജയത്തിനാവശ്യമാണ്. ടിഷ്യു കൾച്ചർ മുഖാന്തിരം നടീൽവസ്തുക്കൾ തയാറാക്കുന്ന വിദ്യ ഉരുത്തിരിച്ചെടുത്തിട്ടുണ്ട്. സൊമാററിക്

എംബിയോജനിസിസ് വഴി ആന്തറിൽ നിന്നും കാലസ് കൾച്ചർ ഉൽപ്പാദിപ്പിക്കാൻ സാധിച്ചിട്ടുണ്ട്. 2000 കിലോഗ്രാം വേപ്പിൻ പിണ്ണാക്ക് ഒരു ഹെക്ടറിൽ 75:50:50 കിലോഗ്രാം N.PK യോടൊപ്പം ഉപയോഗിച്ചാൽ 33 ശതമാനം വിളവ് വർധിക്കുന്നതായി കണ്ടിട്ടുണ്ട്. ഇഞ്ചി ചെറിയ തണൽ ഇഷ്ടപ്പെടുന്ന ചെടിയായതിനാൽ ഇടവിളയായി ശുപാർശ ചെയ്യാം.

ഇഞ്ചിയുടെ മാരകമായ രോഗമാണ് മൂടുചീയൽ. ഇഞ്ചി നടുന്നതിനു മുമ്പ് മണ്ണ സോളറൈസേഷന് വിധേയമാക്കൽ, ജൈവിക നിയന്ത്രണം എന്നീ പ്രതിരോധ നടപടികൾ സ്വീകരിച്ച് രോഗത്തെ ചെറുക്കാവുന്നതാണെന്ന് കണ്ടുകഴിഞ്ഞു. എന്നാൽ ബാക്ടീരിയൽ വാട്ടരോഗത്തെ പ്രതിരോധിക്കാൻ ശേഷിയുള്ള ഇനങ്ങൾ ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്നു.```

കടപ്പാട് : ഓൺലൈൻ
🎋🌱🎋🌱🎋🌱🎋🌱
➿➿➿➿➿➿➿
*🦋അനൂപ് വേലൂർ🦋*
➿➿➿➿➿➿➿

Post a Comment

Previous Post Next Post