കൂരാച്ചുണ്ട് : 25/02/2022 ന് ബാലുശ്ശേരി എക്സൈസ് റെയിഞ്ച് പാർട്ടിയും കോഴിക്കോട് എക്സൈസ് ഇൻ്റലിജൻസ് ബ്യൂറോയും സംയുക്തമായി നടത്തിയ റെയിഡിൽ ബാലുശ്ശേരി റെയിഞ്ചിലെ കൂരാച്ചുണ്ട് വില്ലേജിൽ കല്ലാനോട് ദേശത്ത് ഇല്ലിപ്പിലായി മണിച്ചേരി മലയിൽ വമ്പൻ വാറ്റു കേന്ദ്രം പിടികൂടി .
മല മുകളിലെ രഹസ്യ കേന്ദ്രത്തിൽ വൻ വ്യാജ വാറ്റു കേന്ദ്രം പ്രവർത്തിക്കുന്നതായി എക്സൈസ് ഇൻറലിജൻസ് ബ്യൂറോയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.
ചാരായം വാറ്റുന്നതിനായി തയ്യാറാക്കി വച്ച 600 ലിറ്റർ വാഷും വാറ്റുപകരണങ്ങളും ആണ് വാറ്റു കേന്ദ്രത്തിൽ നിന്ന് എക്സൈസ് പാർട്ടി കണ്ടെടുത്തത്. പത്ത് ദിവസം മുമ്പ് ഇതേ മലയിൽ മറ്റൊരു വാറ്റുകേന്ദ്രവും കണ്ടെത്തിയിരുന്നു.
ബാലുശ്ശേരി അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ തോമസ് ദേവസിയുടെ നേതൃത്വത്തിലുള്ള എക്സൈസ് പാർട്ടിയിൽ പ്രിവൻ്റിവ് ഓഫീസർമാരായ ടി.പി.ബിജുമോൻ ,പി. സി. ബാബു, ഐ.ബി. പ്രിവൻ്റീവ് ഓഫീസർമാരായ പ്രജിത്ത്.വി, ചന്ദ്രൻ കുഴിച്ചാലിൽ CEO അനീഷ് കുമാർ, ഡ്രൈവർ പ്രജീഷ്.ഒ.ടി എന്നിവർ പങ്കെടുത്തു.
വാറ്റു കേന്ദ്രം കണ്ടെടുത്ത സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഈ ഫോട്ടോയിൽ കാണുന്നവരാണോ പ്രതികൾ
ReplyDelete