കേരള ഇൻഡിപെൻഡൻന്റ് ഫാർമേഴ്‌സ് അസോസിയേഷൻ - കിഫ, ഹരിതമിത്രം കർഷക സമിതി തുടങ്ങിയ സ്വതന്ത്ര കർഷക സംഘടനകളുടെ ആഭിമുഖ്യത്തിൽ താഴെ പറയുന്ന കാർഷിക വിഷയങ്ങൾ ഉന്നയിച്ചുകൊണ്ട് കോഴിക്കോട് കളക്ടറേറ്റിലേക്ക് മാർച്ചും ധർണ്ണയും നടത്തുന്നു
2022 മാർച്ച് 3 ന് വൈകിട്ട് 3 മണിക്ക് എരഞ്ഞിപ്പാലം ജംഗ്ഷനിൽ ആരംഭിച്ച് കളക്ടറേറ്റ് മെയിൻ ഗേറ്റിൽ അവസാനിക്കുന്നു.
#ആവശ്യങ്ങൾ
1. കോവിഡിന്റെ പശ്ചാത്തലത്തിൽ കാർഷിക ലോണുകളുടെ #പലിശ പൂർണ്ണമായും ഉപാധി രഹിതമായി #എഴുതിതള്ളുകയും ജപ്തി നടപടികൾ അവസാനിപ്പിക്കുകയും ചെയ്യുക.
2. കാട്ടു പന്നി ഹോട്ട്സ്പോട്ട് ലിസ്റ്റിൽ കോഴിക്കോട് ജില്ലയിലെ കാട്ടുപന്നി ശല്യമുള്ള എല്ലാ #വില്ലേജുകളെയും ഉൾപെടുത്തുക.
3. കർഷകന്റെ ജീവന് അപായവും വിളനാശവും വരുത്തുന്ന #വന്യമൃഗ #ആക്രമണങ്ങൾക്ക് അറുതി വരുത്തുക.
4. വന്യമൃഗ ആക്രമണം മൂലമുണ്ടാകുന്ന കൃഷി നാശത്തിനും ജീവ നാശത്തിനും ന്യായമായ #നഷ്ടപരിഹാരം നൽകുക.
5. റബ്ബറും, തേങ്ങയുമടക്കമുള്ള നാണ്യ വിളകളുടെ വിലത്തകർച്ച പിടിച്ചു നിർത്താൻ, ന്യായ വിലക്ക് സർക്കാർ ഉടനടി #സംഭരണം തുടങ്ങുക
ഈ മാർച്ച് വൻ വിജയമാക്കുവാൻ കോഴിക്കോട് ജില്ലയിലെ മുഴുവൻ കർഷകരും സഹകരിക്കണമെന്ന് സംഘാടക സമിതിക്കുവേണ്ടി അലക്സ് ഒഴുകയിൽ, ദേവസ്യ കാളാംപറമ്പിൽ, അഹമ്മദ്കുട്ടി കൊയപ്പതൊടി , മനോജ് കുംബ്ലാനിക്കൽ എന്നിവർ അറിയിച്ചു