Trending

ഡെറാഡൂണിലെ രാഷ്ട്രീയ ഇന്ത്യൻ മിലിട്ടറി കോളേജിൽ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.




 
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം. 

അപേക്ഷകർ പതിനൊന്നരയ്ക്കും പതിമൂന്നിനും ഇടയിൽ പ്രായമുള്ളവർ ആയിരിക്കണം. 2023 ജനുവരി 1ന് 7 ക്ലാസിൽ പഠിക്കുന്നവരോ, ജയിച്ചവരോ ആയിരിക്കണം.

പ്രവേശനം ലഭിച്ചാൽ 8 മുതൽ 12 വരെ പഠിക്കാം. +2 വിന് സയൻസ് ഗ്രൂപ്പ് പഠിക്കണം. വിവിധ എൻട്രൻസ് പരീക്ഷകൾക്ക് സാമൂഹ്യ ശാസ്ത്രവും പഠിപ്പിക്കും.

ഏപ്രിൽ 25 വരെ അപേക്ഷ സ്വീകരിക്കും. http://rimc.gov.in. വഴിയാണ് അപേക്ഷിക്കേണ്ടത്. 600 രൂപയാണ് ഫീസ്. പട്ടിക വിഭാഗം 550 രൂപ. ജൂൺ 4 നാണ് പരീക്ഷ. കേരളത്തിൽ തിരുവനന്തപുരമാണ് സെൻറർ.

മാത്തമാറ്റിക്സ് (200), ജനറൽ നോളജ് (75), ഇംഗ്ലീഷ്(125), വൈവ വോസി(50) എന്നിവയടക്കം ആകെ 450 മാർക്ക്. എഴുത്തുപരീക്ഷ ജയിക്കുന്നവർക്ക് മാത്രമാണ് വൈവ വോസി. ഇതിൽ IQ, പേഴ്സണാലിറ്റി, കമ്യൂണിക്കേഷൻ സ്കിൽ എന്നിവ വിലയിരുത്തും.

വാർഷിക ഫീസ് 107500. പട്ടിക വിഭാഗക്കാർക്ക് 93900. കേരള സർക്കാരിൻ്റെ 27000 രൂപ വാർഷിക സ്കോളർഷിപ്പ് കിട്ടാൻ സാധ്യതയുണ്ട്.

Post a Comment

Previous Post Next Post