കുറ്റ്യാടി : കോഴിക്കോട് റൂട്ടിൽ സ്വകാര്യ ബസ് ജീവനക്കാരുടെ സമരം തുടങ്ങി. കുറ്റ്യാടി - കോഴിക്കോട് റൂട്ടിൽ സമരം നേരത്തെ അറിയാതെയെത്തിയ യാത്രക്കാർ വലയുന്നു.
കുറ്റ്യാടി - കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യബസ് ഡ്രൈവർക്ക് വിദ്യാർത്ഥികളുടെ മർദനമേറ്റ സംഭവത്തിൽ പ്രതിഷേധിച്ചാണ് സമരം. ‘കടുവ’ ബസ് ഡ്രൈവർ മൂരികുത്തി സ്വദേശി സാജിദിനെയാണ് (31) മർദനമേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
Also read: നിർബന്ധിത പണപ്പിരിവ് അവസാനിപ്പിക്കണം: യൂത്ത് കോൺഗ്രസ്സ്
ഇന്നലെ വൈകീട്ട് 6.10-ഓടെയാണ് സംഭവം. കല്ലോട് ബസ് സ്റ്റോപ്പിൽ വിദ്യാർത്ഥികൾ കൈകാണിച്ചപ്പോൾ ബസ് നിർത്താത്തതുമായി ബന്ധപ്പെട്ടാണ് പ്രശ്നമുണ്ടായത്.
വിദ്യാർത്ഥികൾ പിന്നാലെ കുറ്റ്യാടി ബസ് സ്റ്റാൻഡിലെത്തി മർദിച്ചുവെന്നാണ് പരാതി. സ്റ്റോപ്പിൽ നിർത്തി പോകാൻ തുടങ്ങുമ്പോൾ പിന്നിട് കൈകാണിച്ചപ്പോഴാണ് നിർത്താതെ പോയതെന്നാണ് ബസ് തൊഴിലാളികൾ പറയുന്നു. ബസ് തൊഴിലാളി പണിമുടക്കിന് തൊഴിലാളിക്കൂട്ടായ്മയാണ് ആഹ്വാനം ചെയ്തത്.
Tags:
Local