Trending

മുളക് കൃഷി




🎋🌱🎋🌱🎋🌱🎋🌱
*കാർഷിക അറിവുകൾ*
*Date : 23-02-2022*
🎋🌱🎋🌱🎋🌱🎋🌱

*🌴മുളക്🌴*
➿➿➿➿➿➿➿

```ഇന്ത്യയിൽ മാത്രമല്ല ലോകമൊട്ടുക്ക് (തണുപ്പു സ്ഥലങ്ങൾ ഒഴിച്ച് വളർത്തിപ്പെടുന്ന ഒരു വ്യഞ്ജനവും പച്ചക്കറിയുമാണ് മുളക് അഥവാ വാനമക

കാപ്സിക്കം ആനം (Capsicum annuum) എന്നാണ് ഇതിന്റെ ശാസ്ത്രനാമം.സൊളാനേസീ സസ്യ കുടുംബത്തിൽ ഉൾപ്പെടുന്നു. ജന്മദേശം തെക്കേ അമേരിക്കയാണ്. പോർച്ചുഗീസുകാർ ഇന്ത്യയിൽ കൊണ്ടുവന്നതുകൊണ്ട് പറങ്കിമുളക് എന്നും വിളിക്കാറുണ്ട്. ഇന്ത്യയിൽ ഏററവും കൂടുതൽ ഉൽപ്പാദിപ്പിക്കപ്പെടുന്നതും ഏററവും
കൂടുതൽ ഉപയോഗിക്കപ്പെടുന്നതുമായ സുഗന്ധവ്യഞ്ജനം എന്നുള്ള ഖ്യാതി മുളകിനുണ്ട്. ഇന്ത്യയാണ് ഏററവും വലിയ കയറ്റുമതി രാജ്യവും.

ഉഷ്ണമേഖലാ രാജ്യങ്ങളും മിതോഷ്ണമേഖലാരാജ്യങ്ങളും വററൽമുളകിന്റെ പ്രധാനപ്പെട്ട ഉൽപ്പാദകരാണ്.വററൽമുളക് ഇന്ത്യയിൽ എത്തിയിട്ട് 400 വർഷങ്ങൾ മാത്രമേ ആയിട്ടുള്ള്വെങ്കിലും ഇന്നിത് ഭാരതീയ ഭക്ഷണ പദാർഥങ്ങളിലെ അവശ്യഘടകമായി മാറിയിരിക്കുന്നു. ഇന്ത്യയിൽ 9,56,000 ഹെക്ടർ സ്ഥലത്ത് മുളക് കൃഷി ചെയ്യുന്നുണ്ട്.
𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻
ദേശിയ ഉൽപ്പാദനം 9,45,000 ടൺ ആണ്. ഇന്ത്യയിൽ നിന്നും 90 രാജ്യങ്ങളിലേക്ക് വററൽ മുളക് കയററി അയയ്ക്കുന്നുണ്ട്. ബംഗ്ലാദേശ്, ബഹ്റിൻ, കാനഡ, ഇറ്റലി,ഇസ്രയേൽ, ജപ്പാൻ, മലേഷ്യ, നെതർലൻഡ്സ്, ഫിലിപ്പെൻസ്, സിംഗപ്പൂർ,പെയിൻ, ശ്രീലങ്ക, സൗദി അറേബ്യ, അമേരിക്ക എന്നീ രാജ്യങ്ങളാണ് വററൽ

മുളക് പ്രധാനമായും വാങ്ങുന്നത്. ആന്ധപ്രദേശ് വറ്റൽമുളകിന്റെ ഉൽപ്പാദനത്തിൽ മുന്നിട്ടുനിൽക്കുന്നു. കർണാടകം, മഹാരാഷ്ട്ര, ഒറീസ്സ, തമിഴ്നാട്, രാജസ്ഥാൻ എന്നിവയാണ് മററ് പ്രധാന ഉൽപ്പാദക സംസ്ഥാനങ്ങൾ.

യൂറോപ്യൻ രാജ്യങ്ങളായ ഹംഗറി, പെയിൻ, ബൾഗേറിയ, റുമേനിയ,പോളണ്ട് എന്നിവിടങ്ങളിൽ ധാരാളമായി കൃഷി ചെയ്യുന്ന, വലുപ്പം കൂടിയതും നല്ല നിറമുള്ളതും ആയ വർണമുളകുകൾക്ക് (പാപിക്ക് മുളകുകൾ) ലോക വിപണിയിൽ പ്രാധാന്യം ഏറി വരികയാണ്. ആഹാരപദാർഥങ്ങളിൽ ചേർക്കുന്ന കൃത്രിമ വർണവസ്തുക്കളോടുള്ള അകൽച്ചയും പ്രകൃതിദത്ത സസ്യജന്യവർണവസ്തക്കളോടുള്ള വർധിച്ചുവരുന്ന ആഭിമുഖ്യവുമാണ് ചുവപ്പു വർണപദായകമായ വർണമുളകിന്റെ പ്രസക്തി വർധിക്കുവാൻ കാരണമായത്.
𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻
ഇന്ത്യയിൽ ആന്ധ്പ്രദേശിലെ വാറങ്കൽ ജില്ല, കർണാടകത്തിലെ ധാർവാഡ് ജില്ല എന്നിവിടങ്ങളിൽ വർണമുളകുകൾ കൃഷി ചെയ്തു വരുന്നു.കാപ്സിക്കം ഫുട്ടിസൻസ് (Capsicum frutescens) എന്ന ശാസ്ത്രനാമമുളളി

കാന്താരി മുളക് നല്ല എരിവും ചെറിയ കായുമുള്ള ഇനമാണ്. ഇതിന് ധാരാളം കയറ്റുമതി സാധ്യതകൾ ഉണ്ടെങ്കിലും വേണ്ടത്ര ഉൽപ്പാദനം ഇല്ലാത്തതിനാൽ കയറ്റുമതി വളരെ കുറവാണ്.```

കടപ്പാട് : ഓൺലൈൻ
🎋🌱🎋🌱🎋🌱🎋🌱
➿➿➿➿➿➿➿
*🦋അനൂപ് വേലൂർ🦋*
➿➿➿➿➿➿➿

Post a Comment

Previous Post Next Post