Trending

പെരുവണ്ണാമൂഴി റിസര്‍വോയറില്‍ സോളാര്‍ ബോട്ട് സര്‍വീസ് ആരംഭിച്ചു.





മലബാറിലെ തന്നെ ഏറ്റവും വലിയ അണക്കെട്ടുകളില്‍ ഒന്നായ പെരുവണ്ണാമൂഴി റിസര്‍വോയറിന്റെ മനോഹാരിത ആസ്വദിക്കാന്‍ കഴിയുന്ന വിധത്തിലാണ് യാത്രകള്‍ ക്രമീകരിച്ചിരിക്കുന്നത്.


പെരുവണ്ണാമുഴിയുടെ ടൂറിസം വികസനത്തില്‍ കുതിച്ചു ചാട്ടം ഉണ്ടാക്കിയേക്കാവുന്ന ഒരു പദ്ധതിക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്.



ബോട്ട് സര്‍വീസിന്റെ ഫ്ലാഗ് ഓഫ് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു

. ചടങ്ങില്‍ പേരാമ്പ്ര എംഎല്‍എ ടി.പി രാമകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി, സില്‍ക്ക് ചെയര്‍മാന്‍ മുഹമ്മദ് ഇഖ്ബാല്‍, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എന്‍.പി ബാബു, ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ സുനില്‍, ഇറിഗേഷന്‍ വകുപ്പ് ചീഫ് എന്‍ജിനീയര്‍ എം ശിവദാസന്‍, സൂപ്രണ്ടിങ് എന്‍ജിനീയര്‍ എസ്.കെ രമേശന്‍, ചക്കിട്ടപാറ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് പി.പി രഘുനാഥ്, സെക്രട്ടറി കെ.കെ ബിന്ദു, ഭരണസമിതി അംഗങ്ങള്‍, ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

Post a Comment

Previous Post Next Post