കൂരാച്ചുണ്ട് : റസ്ക്യു രംഗത്ത് കേരളത്തിന് തന്നെ മാതൃകയായ കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തിലെ ഒരു പറ്റം ചെറുപ്പക്കാരുടെ സേവന, അർപ്പണ മനോഭാവത്തിന് ശക്തമായ പിൻതുണ നൽകികൊണ്ട് രൂപവത്കരിച്ച അമിൻ റസ്ക്യു ടിമിൻ്റെ, ചിരകാല സ്വപ്നമായ റസ്ക്യു ബോട്ട്.
ഇന്ന് വൈകിട്ട് 4 മണിക്ക് കരിയാത്തുംപാറ 30 മൈലിൽ വെച്ച് നടക്കുന്ന ചടങ്ങിൽ വെച്ച് ബഹുമാന്യനായ കോഴിക്കോട് MP ശ്രീ: എം.കെ രാഘവൻ അവർകൾ നാടിന് സമർപ്പിക്കുന്നു.
ബിസിനസ് രംഗത്തും, സാമൂഹ്യ സേവന രംഗത്തും എന്നും എന്നും നാടിന് പുതുമകൾ സമ്മാനിച്ച ബോചെ എന്ന അപരനാമധേയത്തിൽ അറിയപ്പെടുന്ന ബോബി ചെമ്മണ്ണൂർ ആണ്, അമിൻ റസ്ക്യു ടീമിൻ്റെ ചിരകാല സ്വപ്നം പൂർത്തിയാക്കാൻ സഹായിച്ചത്. പ്രസ്തുത ചടങ്ങിൽ ബോചെ അടക്കമുള്ള നിരവധി പ്രമുഖരാണ് പങ്കെടുക്കുന്നത് .
ഈ ശുഭമുഹൂർത്തത്തിന് സാക്ഷ്യം വഹിക്കുവാൻ എല്ലാ നല്ലവരായ നാട്ടുകാരെയും കക്കയം 30-ാം മൈലിലേക്ക് ക്ഷണിക്കുന്നു.