Trending

കോഴിക്കോട് ജില്ല A- കാറ്റഗറിയില്‍



സംസ്ഥാനത്ത് കോവിഡ് വൈറസ് അതിവേഗം പടര്‍ന്നുപിടിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത് ഇതിനെ പ്രതിരോധിക്കുന്നതിനായി സര്‍ക്കാര്‍ തലത്തിലും ജില്ലാതലത്തിലും ‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നുണ്ടെങ്കിലും വേണ്ടത്ര ഫലപ്രദമായി കാണുന്നില്ല. നിലവിലുള്ള നിയന്ത്രണങ്ങള്‍ ‍ ജില്ലയിലെ പല സ്ഥലങ്ങളിലും  ലംഘിക്കപ്പെടുന്നതായും ഇത് ജനങ്ങളില്‍ ഭീതിയുണ്ടാക്കുന്നതായും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. സൂചന 4ലെ ഉത്തരവ് പ്രകാരം ടെസ്റ്റ്പോസിറ്റിവിറ്റി നിരക്ക് അടിസ്ഥാനപ്പെടുത്തിയുള്ള നിയന്ത്രണങ്ങള്‍ക്ക് പകരം ആശുപത്രികളില്‍ അഡ്മിറ്റാകുന്നവരുടെ എണ്ണം കണക്കാക്കി ജില്ലാടിസ്ഥാനത്തില്‍ നിയന്ത്രണങ്ങള്‍                                    ഏര്‍പ്പെടുത്താവുന്നതാണെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട് .  

ഇത്പ്രകാരം  20/1/2021 മുതല്‍ 26/01/2022 വരെയുള്ള ആഴ്ചയില്‍ കോഴിക്കോട് ജില്ലയില്‍ ‍ ആശുപത്രിയില്‍പ്രവേശിപ്പിച്ച കോവിഡ് രോഗികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍  കോഴിക്കോട് ജില്ല A-കാറ്റഗറിയില്‍ ഉള്‍പ്പെടുന്നു. എ-കാറ്റഗറിയില്‍ അനുവര്‍ത്തിക്കേണ്ട നിയമങ്ങളും നിര്‍ദ്ദേശങ്ങളും ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കേണ്ടത് പൊതുജനാരോഗ്യ സുരക്ഷയെ മുന്‍നിര്‍ത്തിയും കെറോണ വൈറസ് വ്യാപനം എന്ന ദുരന്തം ഒഴിവാക്കുന്നതിനും അത്യാവശ്യമാമെന്ന് വ്യക്തമായിട്ടുണ്ട് . ഈ സാഹചര്യത്തില്‍  ‍ കോഴിക്കോട് ജില്ലയില്‍ കോവിഡ് 19-ന്റെ വ്യാപനം തടയുന്നതിനായി ജില്ലാദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ  ഞാന്‍ ദുരന്തനിവിരണനിയമം സെക്ഷന്‍ 30(iii,v), 34(c) പ്രകാരം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ഉത്തരവാകുന്നു .

ഉത്തരവ് 
       
    1. കോഴിക്കോട് ജില്ലയില്‍ എല്ലാ രാഷ്ട്രീയ,സാമൂഹിക,സാംസ്കാരിക, മതപരമായ ,സാമുദായിക , പൊതുപരിപാടികള്‍ക്കും വിവാഹം  മരണാനന്തരചടങ്ങുകള്‍ക്കും പരമാവധി 50 പേര്‍ക്ക് പങ്കെടുക്കാവുന്നതാണ്. ജനുവരി 30 ന് ഞായറാഴ്ച സൂചന 4 ല്‍ നിഷ്കര്‍ഷിച്ചിരിക്കുന്ന അവശ്യ  സര്‍വ്വീസുകള്‍ മാത്രമേ അനുവദിക്കു.കയുള്ളു.

*ഈ ഉത്തരവിന്( 28/1/2022)ഇന്ന്മു തല്‍ പ്രാബല്യമുണ്ടായിരിക്കുന്നതാണ്*

Post a Comment

Previous Post Next Post