ദേശീയ ഗ്രാമീണ ശുദ്ധജല പദ്ധതിയായ ജൽജീവൻ മിഷന്റെ നിർവ്വഹണ ഏജൻസി കേരള ഗ്രാമനിർമ്മാണ സമിതിയുടെ കൂരാച്ചുണ്ട് പഞ്ചായത്തിലെ ഓഫീസ് പ്രസിഡന്റ് പോളി കാരക്കട ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡൻറ് റസീന യൂസഫ് അധ്യക്ഷത വഹിച്ചു.
കേന്ദ്ര- സംസ്ഥാന സർക്കാരുകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ഗുണഭോക്താക്കൾ എന്നിവരുടെ പങ്കാളിത്തത്തോടെ 70 കോടി ചെലവിലാണ് പദ്ധതി നടപ്പിലാക്കുന്നത്..
2024ഓടെ മുഴുവൻ ഗ്രാമീണ കുടുംബങ്ങൾക്കും ശുദ്ധജലം എത്തിക്കുകയാണ് പദ്ധതി ലക്ഷ്യം.
കൂരാച്ചുണ്ട് പഞ്ചായത്ത് ഇതിനുള്ള ടാങ്ക്
സ്ഥാപിക്കാൻ സ്ഥലം ഏറ്റെടുത്തു കഴിഞ്ഞു. നിലവിലുള്ള പദ്ധതികളുമായി ബന്ധിപ്പിച്ചായിരിക്കും നടപ്പിലാക്കുക.
സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻമാരായ ഒ.കെ. അമ്മദ്, ഡാർലി അബ്രാഹം, മെമ്പർമാരായ വിൻസി തോമസ്, ജെസ്സി ജോസഫ് , വിജയൻ കെ.കെ, വിൽസൺ പാത്തിച്ചാലിൽ, ആൻസമ്മ, സിനി ഷിജോ, അരുൺ ജോസ്, സെക്രട്ടറി അബ്ദുൾ റഹീം, ജൽജീവൻ ടീം ലീഡർ സുനിൽ കുമാർ,
CF അമലു ഷാജി തുടങ്ങിയവർ പങ്കെടുത്തു.