കല്ലാനോട് സെൻറ് മേരീസ് ഇടവക തിരുനാളിനും പ്ലാറ്റിനം ജൂബിലി ആഘോഷത്തിനും തുടക്കമായി. താമരശ്ശേരി രൂപതാ ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ കൊടിയേറ്റൽ ചടങ്ങിനും വിശുദ്ധ കുർബാനയ്ക്കും കാർമികത്വം വഹിച്ചു.
ബിഷപ് തിരി തെളിച്ച് ഒരു വർഷം നീണ്ടുനിൽക്കുന്ന ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു. ജൂബിലി ലോഗോ പ്രകാശനം ചെയ്തു. വികാരി ഫാ. മാത്യു നിരപ്പേൽ, ട്രസ്റ്റിമാർ എന്നിവർ നേതൃത്വം നൽകി.
നാളെ രാവിലെ 7ന് വി.കുർബാന. വൈകിട്ട് 5ന് തിരുനാൾ കുർബാനയ്ക്ക് ഫാ.തോമസ് തേവടിയിൽ കാർമികത്വം വഹിക്കും. സമാപന ദിവസമായ ഞായറാഴ്ചത്തെ
തിരുക്കർമങ്ങൾക്ക് ഫാ. ചെറിയാൻ പൊങ്ങൻപാറ കാർമികനായിരിക്കും.