കൂരാച്ചുണ്ട് പൂവത്തുംചോല സ്വദേശി മിനി സജി ചുവപ്പുങ്കൽ അർഹയായി. ഡിസംബർ 28ന് കോഴിക്കോട് നടക്കുന്ന ചടങ്ങിൽ ഗോവ ഗവർണർ അഡ്വ. പി. എസ്. ശ്രീധരൻപിള്ള അവാർഡ് സമ്മാനിക്കും.
ഏഴ് വർഷമായി
കലാസാഹിത്യ മേഖലകളിൽ സജീവമായ മിനി ആയിരത്തോളം കവിതകളും, ഇരുന്നൂറിലേറെ കഥകളും എഴുതിയിട്ടുണ്ട്. ലേഖനം, പുസ്തക പരിചയം, നിരൂപണം തുടങ്ങിയവയിലും കഴിവ് തെളിയിച്ചിട്ടുണ്ട്.
പൂക്കുന്ന ഹൃദയമെന്ന കവിതാ സമാഹാരം, കുട്ടികൾ വായിച്ചിരിക്കേണ്ട പുസ്തകങ്ങളെന്ന ബാലസാഹിത്യ കൃതി,
മിന്നാമിന്നികളെന്ന ആൽബം എന്നിവ പുറത്തിറക്കിയിട്ടുണ്ട്.
അമേരിക്കയിൽ നിന്നിറങ്ങുന്ന ഓൺലൈൻ പത്രമായ മലയാളിമനസ്സിൽ പ്രതിഭാപരിചയം കോളം കൈകാര്യം ചെയ്യുന്നു. പി.വത്സല, ശ്രീധരനുണ്ണി, കൽപറ്റ നാരായണൻ, പി.കെ.ഗോപി, ഡോ. കെ.കെ.എൻ.കുറുപ്പ് തുടങ്ങിയ നിരവധി പ്രതിഭകളെ പരിചയപ്പെടുത്തിയിട്ടുണ്ട്.
മീഡിയാ വിഷൻ പ്രദേശിക ചാനലിൽ ന്യൂസ് റീഡറാണ്.
സാഹിത്യ മികവിനും ആതുര സേവനത്തിനും പത്തിലേറെ അവാർഡുകൾ നേടിയിട്ടുണ്ട്. ഹെൽത്ത് ആക്ഷൻ ബൈ പീപ്പിൾ സംഘടനയുടെ ഭാഗമായി കുടുംബശ്രീയുടെ നേതൃത്വത്തിൽ കോഴിക്കോട് പുതിയ ബസ്റ്റാൻ്റിൽ സാന്ത്വനം വർക്കറാണ്. ഭർത്താവ്: ഓട്ടോ ഡ്രൈവറായ സജി. മക്കൾ: സ്‌റ്റെഫി, സ്റ്റെജോ.